ദില്ലിയില്‍ വാഹനം കൊള്ളയടിച്ച് 5 കോടി കവര്‍ന്നു
ദില്ലി: ദില്ലി നഗരത്തില്‍ സ്വകാര്യ ബാങ്കിന്റെ വാഹനം കൊള്ളയടിച്ച് അഞ്ച് കോടി രൂപ കവര്‍ന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാഹനമാണ് കൊള്ളയടിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച ശേഷമാണ് മോഷ്ടാക്കള്‍ പണവുമായി കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്നു ദില്ലി നഗരത്തില്‍ നിരീക്ഷണം ശക്തമാക്കി. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും നിര്‍ദേശം നല്‍കി.
സൗത്ത് ദില്ലിയിലെ അതീവ സുരക്ഷാമേഖലയായ ഡിഫന്‍സ് കോളനിക്കു സമീപം ഉച്ചയ്ക്കു രണ്ടു മണിയോടെ ആണു സംഭവം. വാന്‍കടന്നുപോയ വഴിയരികില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഡിഫന്‍സ് കോളനിയിലെ ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനായി വരുമ്പോഴായിരുന്നു ആക്രമണം.
കാറിലെത്തിയ സംഘം വാന്‍ തടഞ്ഞുനിര്‍ത്തി സുരക്ഷാഗാര്‍ഡിനെ വെടിവെച്ചുവീഴ്ത്തി. പിന്നാലെ വാന്‍ ഡ്രൈവറേയും പിടിച്ച് പുറത്തേക്ക് തള്ളി വാഹനവുമായി കടന്നുകളയുകയായിരുന്നു. സുരക്ഷാഗാര്‍ഡിനെ ഗുരുതരാവസ്ഥയില്‍ എ.ഐ.എം.എസ്സിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗത്ത് ഡല്‍ഹിയിലെ അതീവസുരക്ഷാ വിന്യാസമുള്ള ഡിഫന്‍സ് കോളനിയിലാണ് കവര്‍ച്ചനടന്നത്. ഒന്നരമണിക്കൂര്‍ നീണ്ട തരിച്ചിലില്‍ കൊള്ളയടിക്കപ്പെട്ട വാഹനം പോലീസിന് കണ്ടെത്താനായെങ്കിലും പണം മോഷ്ടിച്ചിരുന്നു.












Click it and Unblock the Notifications