Get Updates
Get notified of breaking news, exclusive insights, and must-see stories!

സിലിണ്ടറുകളുടെ എണ്ണം 12ആക്കണം:പിണറായി

Pinarayi
തിരുവനന്തപുരം: പാചകവാതക സിലിണ്ടറിന്‍മേല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്‌.

ഒരു കുടുംബത്തിന്‌ സബ്‌സിഡി ഉള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആയെങ്കിലും ഉയര്‍ത്തണം എന്നാണ്‌ പിണറായി ആവശ്യപ്പെട്ടിരിക്കുന്നത്‌. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചത്‌ പൂര്‍ണ്ണമായും പിന്‍വലിക്കണം എന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണക്കമ്പനികള്‍ കോടികളുടെ ലാഭത്തില്‍ ആണ്‌ പ്രവര്‍ത്തിക്കുന്നത്‌. കോര്‍പറേറ്റുകള്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയുടെ ലാഭം ഉണ്ടാക്കി കൊടുക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരനെ കണ്ടില്ല എന്ന്‌ നടിക്കുകയാണ്‌. സിലിണ്ടര്‍ ക്ഷാമവും, പാചക വാതക വിലവര്‍ദ്ധനയും സാധാരണ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്‌. പിണറായി കുറ്റപ്പെടുത്തി.

സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കുന്നതിനാണ്‌ ഇപ്പോള്‍ സിലിണ്ടറുകളുടെ എണ്ണം കുറച്ചിരിക്കുന്നത്‌ എന്ന്‌ അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ എല്ലാ പാചക വാതക റീഫില്ലിങ്‌ കേന്ദ്രങ്ങള്‍, വിതരണ കേന്ദ്രങ്ങള്‍, സിവില്‍ സപ്ലൈസ്‌ ഓഫീസുകള്‍ എന്നിവയ്‌ക്ക്‌ മുന്നില്‍ അടുത്താഴ്‌ച പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ജനദ്രോഹ നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം എന്നും ഇതിന്‌ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+