Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിന്റെ പക്കലുള്ളത് രാജകുടുംബത്തിന്റെ ആനക്കൊമ്പ്

Mohanlal
തൃശൂര്‍: നടന്‍ മോഹന്‍ലാലിന് ആനക്കൊമ്പ് ലഭിച്ചതെങ്ങനെയെന്ന വിശദീകരണവുമായി വനംവകുപ്പ് കോടതിയില്‍. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്.

വീട്ടില്‍ സൂക്ഷിയ്ക്കനായി കെ കൃഷ്ണകുമര്‍ എന്ന സുഹൃത്താണ് ലാലിന് ആനക്കൊമ്പ് കൈമാറിയത്. കൃഷ്ണകുമാറിന് കൊച്ചി രാജകുടുംബാംഗമായ നളിനി രാധാകൃഷ്ണനാണ് ആനക്കൊമ്പ് നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് കൊച്ചി രാജാവിന്റെ ചെറുമകനാണെന്നും വനംവകുപ്പിന്റെ വിശദീകരണത്തിലുണ്ട്.

ഈ കാര്യങ്ങള്‍ പരിഗണിച്ച് അന്വേഷണം പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ചാര്‍ജ് ചെയ്യാവുന്നതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

അതേസമയം കേസില്‍ ആരോപണവിധേയനായ വനംവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെക്കുറിച്ച് വനംവകുപ്പ് മൗനംപാലിയ്ക്കുകയാണ്. കേസില്‍ വനം നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഇടപെട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിയ്ക്കപ്പെട്ടത്.

കേന്ദ്ര വനനിയമത്തില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനംമന്ത്രിയും വനം സെക്രട്ടറിയും കത്തയച്ചത് മോഹന്‍ലാലിനെ രക്ഷിയ്ക്കാുനാണെന്നാണ് ആക്ഷേപം. 1972ലെ വനംവന്യജീവി സംരക്ഷണ നിയമത്തിലെ 63 വകുപ്പിലും 140 എ ഉപ വകുപ്പിലും ഭേദഗതി വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന് കത്തയച്ചത്. എന്നാല്‍ കേന്ദ്രം ഈയാവശ്യം തള്ളിയതോടെ നീക്കം പാളുകയായിരുന്നു.

കോട്ടയം ചെമ്പ് സ്വദേശി അനില്‍കുമാറാണ് ഹര്‍ജിക്കാരന്‍. കേസിലെ വാദം കേള്‍ക്കല്‍ 29ലേക്കു മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+