Get Updates
Get notified of breaking news, exclusive insights, and must-see stories!

96ല്‍ അച്ഛനായി റെക്കോര്‍ഡിട്ടു

സോണിപത്(ഹരിയാന): ഒരു കുട്ടി കൂടി വേണമെന്ന രാംജിത് രാഘവിന്റെ ആഗ്രഹത്തിന് പ്രായം തടസ്സമായില്ല. അങ്ങനെ തന്റെ തൊണ്ണൂറ്റാറാം വയസ്സില്‍ അച്ഛനായി പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈ ഉത്തര്‍പ്രദേശ് സ്വദേശി.

ഒക്ടോബര്‍ അഞ്ചിനാണ് രാംജിതിനും 52കാരിയായ ഭാര്യ ശകുന്തളാദേവിയ്ക്കും ഒരു മകന്‍ പിറന്നത്. ഹരിയാനയിലെ സോണിപത് ജില്ലയില്‍പ്പെട്ട ഖാര്‍ഖോഡയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലായിരുന്നു പ്രസവം. ഇതിന് മുന്‍പ് 2010 നവംബറില്‍ തന്റെ 94ാം വയസ്സില്‍ അച്ഛനായി വാര്‍ത്ത സൃഷ്ടിച്ചിരുന്നു രാംജിത്. വിക്രംജിത് എന്ന് പേരിട്ട ഈ മകന്‍ സുഖമായിരിക്കുന്നു.

ഉത്തര്‍പ്രദേശിലെ ബെഗ്പുര്‍ ഗ്രാമത്തില്‍ ജനിച്ച രാംജിത് 40 വര്‍ഷം മുമ്പ് കുടുംബവഴക്കിനെത്തുടര്‍ന്ന് വീടു വിട്ടിറങ്ങിയതാണ്. പിന്നീട് സോണിപതിലെത്തി. 15 വര്‍ഷം മുമ്പാണു രാംജിത് ശകുന്തളയെ ജീവിതസഖിയാക്കിയത്. സോണിപത് ജില്ലയിലെ ഖാര്‍ഖോഡ ഗ്രാമത്തിലെ ഒറ്റമുറി വീട്ടിലാണ് ഇപ്പോള്‍ ദമ്പതികളുടെ താമസം.

നന്നായി അധ്വാനിച്ചാണ് താന്‍ ജീവിയ്ക്കുന്നതെന്ന് രാംജിത് പറയുന്നു. തികഞ്ഞ സസ്യാഹാരിയാണ്. എല്ലാദിവസവും രണ്ടു ലിറ്റര്‍ പശുവിന്‍ പാല്‍ കുടിക്കും. പച്ചക്കറികളും ചപ്പാത്തിയുമാണ് പ്രധാന ആഹാരം. ഉച്ചമയക്കം ഒരിക്കലും മുടക്കാറില്ല. യുവാവായിരുന്നപ്പോള്‍ വിശ്രമമില്ലാതെ അധ്വാനിച്ചിരുന്നു. ഇതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് രാംജിത് പറയുന്നു. പാലും ബദാമും നെയ്യും തന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഏറ്റവും പ്രായമേറിയെന്ന പിതാവെന്ന സ്വന്തം പേരിലുള്ള ബഹുമതിയാണ് രാംജിത് ഇപ്പോള്‍ തിരുത്തിക്കുറിച്ചത്. മുന്‍പ് 94ാം വയസ്സില്‍ പിതാവായപ്പോള്‍ 90ാം വയസില്‍ കുഞ്ഞു പിറന്ന രാജസ്ഥാന്‍ സ്വദേശി രാം ജോഗിയുടെ റെക്കോര്‍ഡ് രാംജിത് മറികടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+