Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംജിത്ത് 94ല്‍ അച്ഛനായി

ജയ്പൂര്‍: ഏറെ നീണ്ട കാത്തിരിപ്പിന് ശേഷം ഹരിയാനയിലെ ഭൂരഹിതനായ കൂലിപ്പണിക്കാരന്‍ രാംജീത് രാഘവിന് സന്താനഭാഗ്യം. ഇതിലെന്താ ഇത്ര വാര്‍ത്തയെന്നല്ലേ, രാജീത് അച്ഛനായത് 94ാം വയസ്സില്‍, ഭാര്യ ശകുന്തളയ്ക്ക് 50 വയസ്സ്.

സുഖപ്രസവത്തിലൂടെയാണ് ശകുന്തള ആണ്‍കുഞ്ഞിനു ജന്മം നല്കിയതെന്നും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു. സോനിപ്പട്ട് ജില്ലയിലെ ഖര്‍കോഡ നഗരപ്രാന്തത്തില്‍ ഒരു ഭൂവുടമയുടെ സ്ഥലത്താണു രാംജീത്തും ശകുന്തളയും താമസിക്കുന്നത്. 15 വര്‍ഷം മുമ്പാണു രാംജീത് ശകുന്തളയെ ജീവിതസഖിയാക്കിയത്.

ഒരു മാസം മുമ്പു ഖര്‍കോഡ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്രസവം. ദൈവത്തിന്റെ സമ്മാനമെന്നു വിശേഷിപ്പിച്ച പുത്രനു കരംജീത് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രായത്തിലും പിതാവായതില്‍ അഭിമാനിക്കുന്നുവെന്ന് കര്‍ഷകത്തൊഴിലാളിയായ രാംജിത് പറയുന്നു. ഉത്തര്‍ പ്രദേശില്‍ ജനിച്ച രാംജിത് 40 വര്‍ഷം മുമ്പ് കുടുംബ കലഹത്തെ തുടര്‍ന്ന് വീടു വിട്ടിറങ്ങുകയായിരുന്നു.

ദീര്‍ഘ കാലം ആരോഗ്യവാനായിരിക്കുന്നതിന്റെ രഹസ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യുവത്വത്തിലെ വി്രശമമില്ലാത്ത അധ്വാനം എന്നായിരുന്നു മറുപടി. അതോടൊപ്പം ദിവസേന കഴിയ്ക്കുന്ന പാലും ബദാമും നെയ്യും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെ്‌നന് രാംജിത് പറയുന്നു.

എന്നാല്‍ 94-ാം വയസില്‍ പിതാവാകാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിക്കുകായണ്. ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും വളരെ വിദൂരമാണെന്നാണ് അവരുടെ നിഗമനം. രാംജിത്തിനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കാനാവൂ എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

എന്തായാലും ഏറ്റവും പ്രായമേറിയെന്ന പിതാവെന്ന ബഹുമതിയും രാജിത്തിന് സ്വന്തമായിട്ടുണ്ട്. നേരത്തെ 90 ാം വയസില്‍ കുഞ്ഞു പിറന്ന രാജസ്ഥാന്‍ സ്വദേശി രാം ജോഗിയുടെ റെക്കോര്‍ഡ് ആണ് രാംജിത് രാഘവ് ഭേദിച്ചത്. 2007 ലായിരുന്നു ജോഗിക്ക് തന്റെ 22ാമത്തെ കുഞ്ഞുപിറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+