Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജിനിയെ ജനക്കൂട്ടം ആക്രമിച്ചു?

Ranjini Haridas
കണ്ണൂരില്‍ മറഡോണ എത്തിയ ചടങ്ങിന്റെ അവതാരകയായി എത്തിയ രഞ്ജിനി ഹരിദാസിനെ ജനക്കൂട്ടം ആക്രമിക്കാന്‍ നോക്കിയെന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മറഡോണ പങ്കെടുത്ത പരിപാടിയ്ക്ക് ശേഷം ഹോട്ടലിലേയ്ക്ക മടങ്ങാന്‍ സമയത്ത് തനിക്ക് പോകേണ്ട വാഹനം വന്നിട്ടുണ്ടായിരുന്നില്ല. കുറച്ചു സമയത്തേയ്ക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയി. ഇതിനിടെ കുറേപ്പേര്‍ മൊബൈലില്‍ തന്റെ ഫോട്ടോയെടുക്കാന്‍ വന്നു. ഇതില്‍ രണ്ടു പേര്‍ തന്നെ തോണ്ടിയെന്ന് രഞ്ജിനി പറയുന്നു. രണ്ടു പേരേയും താന്‍ കണ്ടു. ഒരാളുടെ തലയ്ക്കും മറ്റേയാളുടെ തോളിനും അടിച്ചു. ഇതുകണ്ടതോടെ ബാക്കിയുള്ളവര്‍ മാറിപ്പോയെന്നും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം അഭിമുഖത്തില്‍ വ്യക്തമാക്കി. പിന്നീട് സ്വകാര്യ എഫ്എം ചാനലിന്റെ വാഹനമാണ് നടിയുടെ രക്ഷയ്‌ക്കെത്തിയത്.

ഈ സംഭവം നടന്നപ്പോള്‍ പൊലീസ് അവിടെയുണ്ടായിരുന്നെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. കാഴ്ച കണ്ടു നില്‍ക്കുകയായിരുന്നു. സംഭവത്തെ ക്രൗഡ് മെന്റാലിറ്റി എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ലെന്ന് രഞ്ജിനി പറയുന്നു. പ്രതികരിച്ചില്ലെങ്കില്‍ ഇവരുടെ എണ്ണം കൂടും. തന്റെ ദേഹത്ത് അനാവശ്യമായി കൈവച്ചാല്‍ അടിയുറപ്പാണെന്നും അവതാരക മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+