തരൂരിന്റെ ഭാര്യ 50 കോടി രൂപയുടെ കാമുകിയെന്ന് മോഡി

'അത് എന്ത് കാമുകിയാണ്. നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ അന്പതു കോടിയുടെ കാമുകിയെ??' കൊച്ചി ഐ.പി.എല്‍ ടീമിലെ സുനന്ദ പുഷ്‌കറിന്റെ 'വിയര്‍പ്പ് ഓഹരി' വിവാദത്തെ സൂചിപ്പിച്ചായിരുന്നു മോഡിയുടെ പരാമര്‍ശം.
സംഭവവുമായി യാതൊരു ബന്ധവും തനിയ്ക്കില്ലെന്നും എല്ലാം തന്റെ സുഹൃത്തിന്രെ പേരിലാണെന്നും അന്ന് തരൂര്‍ പാര്‍ലമെന്റില്‍ വാദിച്ചുവെന്നും കാമുകി ഭാര്യയായതാണ് പിന്നീട് നമ്മള്‍ കണ്ടതെന്നും മോഡി പറഞ്ഞു. മോഡിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ട്വിറ്ററിലുണ്ടായത്. നിരുത്തരവാദപരവും വിലകുറഞ്ഞതുമാണ് പരാമര്‍ശമാണിതെന്ന് പലരും പ്രതികരിച്ചു.
സംഭവവുമായി ബന്ധപ്പെട്ടാണ് ശശി തരൂരിന് 2010ല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. ഇക്കാര്യം തരൂര്‍ നിഷേധിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിനു മന്ത്രിപദം രാജിവച്ചൊഴിയേണ്ടി വന്നു.
അഹമ്മദാബാദ് ഐ.പി.എല്‍. ടീമിനായി രംഗത്തെത്തിയിരുന്ന ടീമിനെ നരേന്ദ്രമോഡി പിന്തുണച്ചതും തരൂരിന്റെ പിന്തുണയോടെ കൊച്ചി ടീം ഐ.പി.എല്‍. ഫ്രാഞ്ചെസി നേടിയെടുത്തതും മോഡിയെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ഇപ്പോഴത്തെ പരിഹാസ പരാമര്‍ശമെന്നാണു വിലയിരുത്തല്‍.












Click it and Unblock the Notifications