അപമാനിച്ചവന്റെ ചെകിടത്ത് സുനന്ദയുടെ 'കൈപ്പത്തി'

തിങ്കളാഴ്ച പകല്‍ ഒന്നോടെ തരൂരും ഭാര്യയും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴാണ് സംഭവം. കോണ്‍ഗ്രസ് നേതാക്കളോടൊപ്പം യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരും മന്ത്രിക്ക് അഭിവാദ്യം വിളിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ആവേശം മൂത്ത് മന്ത്രിയെ വളഞ്ഞ് അനുമോദക്കുന്നതിനിടെയാണ് തിരക്കില്‍ പെട്ട സുനന്ദയ്ക്കു മേല്‍ പ്രവര്‍ത്തകര്‍ കൈവച്ചത്.
തിരക്കിനിടയില്‍ നിസ്സഹായയായ സുനന്ദ ശബ്ദമുയര്‍ത്തി അപമാനിച്ചവരെ അകറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ക്ക് പിന്‍മാറാന്‍ ഭാവമുണ്ടായില്ല. ഇതിനിടയില്‍ ഒരു യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഒരാളുടെ കരണത്തടിച്ചു. 'ബെഗേഴ്‌സ്... ഡോഗ്‌സ്... (തെണ്ടികളേ...പട്ടികളേ) എന്നു ചീത്തവിളിച്ചു. വീണ്ടും അടിക്കാന്‍ ഓങ്ങിയെങ്കിലും സുനന്ദയുടെ 'കൈ അടയാളം' മുഖത്ത് പതിഞ്ഞ് പ്രവര്‍ത്തകര്‍ സ്ഥലം കാലിയാക്കി. ഏറെ പണിപ്പെട്ടാണ് ഏതാനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുനന്ദയ്ക്ക് സംരക്ഷണവലയം തീര്‍ത്തത്.
പിന്നീട് മന്ത്രിയെയും സ്വീകരിച്ച് വാഹനവ്യൂഹം ഡിസിസി ഓഫീസിലേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ലഭിച്ച വരവേല്‍പ്പിന്റെ ഞെട്ടലില്‍, ഡിസിസിയുടെ സ്വീകരണത്തിലേക്ക് കയറാന്‍പോലും സുനന്ദ തയ്യാറായില്ല. നേതാക്കള്‍ ഇടപെട്ടിട്ടും വഴങ്ങാതായതോടെ അവരെ കാറില്‍ വീട്ടിലെത്തിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ ആവേശംമൂത്ത പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒരു പ്രവര്‍ത്തകന്‍ വിമാനത്താവളത്തിന്റെ കവാടത്തിലുള്ള ഫാനില്‍ കൊടി തിരുകി വയ്ക്കാനും ഇതിനിടെ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്നു പൊലീസ് ആരെയും ബലം പ്രയോഗിച്ചു മാറ്റാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.












Click it and Unblock the Notifications