കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ വീണ്ടും കലാപം, രണ്ടു മരണം

Google Oneindia Malayalam News

Assam Ethnic Violence
ഗുവാത്തി: അസമില്‍ വീണ്ടും വംശീയകലാപം പൊട്ടിപുറപ്പെട്ടു. കൊക്രജ്ഹര്‍ ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ബഡുഗാവ് മേഖലയിലെ ഗോസൈഗാവ് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനു പ്രതികാരമെന്നോളം നടന്ന ആക്രമണത്തില്‍ ബെത്‌ലാന്‍മാര ഗ്രാമത്തില്‍ ഒരു യുവാവിനെ തൂക്കികൊല്ലുകയായിരുന്നു.

ഏറെ കാലമായി തദ്ദേശിയരായ ബോഡോകളും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുസ്ലീങ്ങളും തമ്മില്‍ ഈ ഭാഗത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജൂലായില്‍ ഗോത്രവര്‍ഗ്ഗത്തില്‍ പെട്ട അഞ്ചുപേരെ അജ്ഞാതസംഘം കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നൂറു കണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ലക്ഷകണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി.

പ്രാദേശികമായുള്ള അധിനിവേശ പോരാട്ടം വര്‍ഗ്ഗീയ സ്വഭാവത്തിലേക്ക് തിരിഞ്ഞതോടെ മുംബൈയിലും പൂനെയിലും ബാംഗ്ലൂരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരേ ആക്രമണങ്ങളുണ്ടായി. കര്‍ണാടകയില്‍ നിന്നുമാത്രം പതിനായിരകണക്കിനാളുകളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയത്.

ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍ മേഖലയില്‍ അതീവജാഗ്രത പാലിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
In a fresh outbreak of ethnic violence in Assam's Bodoland, two persons were killed in Kokrajhar district on Saturday, a senior police official said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X