കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം: മുസ്ലീങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യമില്ല

Google Oneindia Malayalam News

Kerala Police
സംസ്ഥാനത്തെ മുസ്ലീം ജനവിഭാഗത്തിന് ആനുപാതികമായി പ്രാതിനിധ്യം കേരള പോലിസില്‍ ഇല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

2001ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ 24.7 ശതമാനം പേര്‍ മുസ്ലീങ്ങളാണ്. അതേ സമയം പോലിസില്‍ 11.6 ശതമാനം പേര്‍ മാത്രമാണ് മുസ്ലീങ്ങളായുള്ളത്. ആസാമില്‍ 30.9 ശതമാനം പേര്‍ മുസ്ലീങ്ങളാണ്. പോലിസില്‍ 21.5 ശതമാനം പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പശ്ചിമബംഗാളില്‍ 25.2 മുസ്ലീങ്ങളുണ്ടെങ്കിലും സേനയില്‍ 8.4 ശതമാനം പേര്‍ മാത്രമാണുള്ളത്. ജാര്‍ഖണ്ഡില്‍ 13.8 ശതമാനമാണ് മുസ്ലീം ജനസംഖ്യ. 6.4 ശതമാനമാണ് പോലിസിലെ പ്രാതിനിധ്യം. രാജസ്ഥാനില്‍ 8.5 ശതമാനം പേര്‍ ഉള്ളപ്പോള്‍ 3.9 ശതമാനം പേര്‍ മാത്രമാണ് ഫോഴ്‌സിലുള്ളത്.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 13.4 ശതമാനം പേര്‍ മുസ്ലീങ്ങളാണ്. പോലിസിലും സൈന്യത്തിലും കൂടുതല്‍ മുസ്ലീം പ്രാതിനിധ്യം കടന്നു വരുന്നത് ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്.

ആദ്യ പേജില്‍

കൂടുതല്‍ മുസ്ലീം പോലിസുകാര്‍ ഗുജറാത്തില്‍കൂടുതല്‍ മുസ്ലീം പോലിസുകാര്‍ ഗുജറാത്തില്‍

English summary
Gujarat, which faced one of the worst anti-Muslim riots in the country barely 10 years ago, has emerged as the state with the largest number of Muslim cops posted in police stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X