കൂടുതല്‍ മുസ്ലീം പോലിസുകാര്‍ ഗുജറാത്തില്‍

രാജ്യത്തെ ഏറ്റവും ക്രൂരമായ മുസ്ലീം വേട്ട നടന്ന സംസ്ഥാനത്ത് 501 സ്‌റ്റേഷനുകളിലായി 47424 പോലിസുകാരാണുള്ളത്. ഇതില്‍ 5021 പേര്‍ മുസ്ലീങ്ങളാണ്. ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരെ കൂടുതലായി സുരക്ഷാ സേനയില്‍ ഉള്‍പ്പെടുത്തണമെന്ന സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശം നരേന്ദ്ര മോഡി സര്‍ക്കാര്‍ മാത്രമാണ് ഫലപ്രദമായി പാലിച്ചതെന്ന് ചുരുക്കം.
2210 പോലിസുകാരുള്ള അസം രണ്ടാം സ്ഥാനം ഇത്ര തന്നെ മുസ്ലീങ്ങളുള്ള കേരള പോലിസ് മൂന്നാം സ്ഥാനത്തുമാണ്. പശ്ചിമബംഗാള്‍(2048), തമിഴ്‌നാട്(1206), രാജസ്ഥാന്‍(930) സംസ്ഥാനങ്ങളാണ് തൊട്ടുപിറകിലുള്ളത്.
യുപി, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ജമ്മു കാശ്മീര്‍, ഹരിയാന, ഉത്തരാഖണ്ഡ്, മിസോറാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇത്തരം ഡാറ്റകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കൈവശമില്ലെന്ന് സത്യവും വിവരവകാശ രേഖയിലൂടെ വ്യക്തമായി.
അടുത്ത പേജില്‍












Click it and Unblock the Notifications