സുന്ദരികള്‍ക്ക് ഈ ലോകത്ത് ജീവിക്കാന്‍ വയ്യ: സുനന്ദ

വീണ്ടും കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശശി തരൂരിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിനിടെ ചിലര്‍ സുനന്ദയോട് അപമര്യാദയായി പെരുമാറിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകള്‍ക്ക് മേല്‍ കൈ വയ്ക്കുന്നത് ചില ആണുങ്ങളുടെ സ്വഭാവമാണെന്ന് സുനന്ദ പറയുന്നു. ഇത്തരക്കാര്‍ക്ക് അത് മന്ത്രിയുടെ ഭാര്യയാണോ രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണോ എന്ന തരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഇവരോട് തനിക്ക് സഹതാപമാണുള്ളതെന്നും സുനന്ദ പറഞ്ഞു.
ശശി തരൂരിന്റെ അമ്പത് കോടി രൂപ വിലയുള്ള ഗേള്‍ ഫ്രണ്ട് എന്ന് തന്നെ പരിഹസിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സുനന്ദ മറുപടി നല്‍കിയിരുന്നു. അമ്പത് കോടി എത്രയാണെന്നോ, അത് എണ്ണിത്തിട്ടപ്പെടുത്താനോ തനിക്ക് അറിയില്ലെന്ന് പറഞ്ഞ സുനന്ദ ഇതുപോലുള്ള സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മോഡിക്ക് സ്ത്രീ സമ്മതിദായകര്‍ വോട്ട് ചെയ്യില്ല എന്നും അഭിപ്രായപ്പെട്ടു












Click it and Unblock the Notifications