കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‌ 2 വര്‍ഷത്തെ പച്ചക്കൊടി

  • By Shabnam Aarif
Google Oneindia Malayalam News

ദില്ലി: എന്‍ഡോസള്‍ഫാന്‍ 2 വര്‍ഷക്കാലത്തേക്ക്‌ ഉപയോഗിക്കാം എന്ന്‌ വിദഗ്‌ധ സമിതി. സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയാണ്‌ എന്‍സള്‍ഫാന്‌ പച്ചക്കൊടി കാണിച്ചിരിക്കുന്നത്‌.

1,800 കിലോ ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ മാത്രമാണ്‌ രാജ്യത്ത്‌ ആകെയുള്ളത്‌ എന്നും ഇത്‌ ഉപയോഗിക്കാന്‍ അനുവദിക്കണം എന്നുമാണ്‌ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അതേസമയം കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കാത്ത വിധം ഈ തീരുമാനം നടപ്പിലാക്കണം എന്നും ഈ റിപ്പോര്‍ട്ടില്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്‌.

അസംസ്‌കൃത വസ്‌തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും, ഉല്‌പാദിപ്പിക്കുന്നതും നിരോധിക്കണം എന്നും ഈ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ഈ അഞ്ചംഗ സമിതിയുടെ അധ്യക്ഷന്‍ ആരോഗ്യ മന്ത്രാലയം ഡയരക്ടര്‍ ജനറല്‍ ആണ്‌.

2 വര്‍ഷക്കാലത്തേക്ക്‌ കൂടി എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാം എന്ന്‌ പറയുമ്പോഴും എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ തീരുമാനം എടുക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

കേരളവും, കര്‍ണാടകയുമാണ്‌ എന്‍ഡോസള്‍ഫാന്‌ എതിരെ രംഗത്ത്‌ വന്നിരിക്കുന്ന രണ്ട്‌ സംസ്ഥാനങ്ങള്‍. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച്‌ നേരത്തെ പഠനം നടത്തിയ സമിതി നിലപാട്‌ വ്യക്താമാക്കാത്തതിനെ തുടര്‍ന്നാണ്‌ സുപ്രീം കോടതി പുതിയ സമിതിയെ നിയമിച്ചത്‌.

English summary
The Expert Committee appointed by the Supreme Court has show green flag to the use of Endosulfan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X