അമ്മയെ കൊന്ന 16കാരി പിടിയില്‍

അന്യജാതിയില്‍ പെട്ട മധ്യവയസ്‌കനായ കാമുകനെ അംഗീകരിക്കാന്‍ ഷീല(40) തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഗൊഹാന ഗ്രാമത്തിലാണ് സംഭവം. ഒക്ടോബര്‍ 25നാണ് ഷീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംശയം തോന്നിയ ചിലര്‍ നല്‍കിയ സൂചനകളനുസരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പാലില്‍ ഉറക്കഗുളിക കൊടുത്തു കൊന്നതിനുശേഷം മൃതദേഹം കാമുകന്‍ സുരീന്ദറിന്റെയും അയാളുടെ കൂട്ടുകാരന്‍ റിങ്കുവിന്റെയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നു.
മാതാവിനെ കാണ്മാനില്ലെന്ന പരാതിയുമായി പെണ്‍കുട്ടി അടുത്ത ബന്ധുക്കളെ സമീപിച്ചിരുന്നു. പത്തുദിവസത്തിനുള്ളില്‍ തന്നെ സുരീന്ദറിനെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങി. സംശയം തോന്നിയ ഷീലയുടെ സഹോദരന്‍ പോലിസില്‍ പരാതി നല്‍കി.
പോലിസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പെണ്‍കുട്ടിക്കായില്ല. ഷീലയുടെ മൃതദേഹം കഴിഞ്ഞ ബുധനാഴ്ച പോലിസ് കണ്ടെടുത്തു.












Click it and Unblock the Notifications