കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ കണ്ടപ്പോള്‍ ഫോറസ്റ്റുകാര്‍ കാവാത്ത് മറന്നു

Google Oneindia Malayalam News

വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കി ഭീതിവിതച്ച കടുവയെ നാട്ടുകാര്‍ വഴിയില്‍ വച്ച് കണ്ടു. ഇതിനെ വെടിവയ്ക്കാന്‍ ഫോറസ്റ്റുകാരെ വിളിച്ചപ്പോള്‍ തോക്കില്ലെന്ന് പറഞ്ഞ് അവര്‍ തടിയൂരി. ബുധനാഴ്ചയാണ് ആക്രമണകാരിയായ കടുവയെ നാട്ടുകാര്‍ റോഡില്‍ കണ്ടത്. ഇതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ കടുവയെ കണ്ട് പേടിച്ചോടിയ ഫോട്ടോഗ്രാഫര്‍ ആനക്കിടങ്ങില്‍ വീണു. ബത്തേരി അഞ്ജലി സ്റ്റുഡിയോയിലെ ജോസി വര്‍ഗീസിനാണ് പരുക്കേറ്റത്. മുഖത്ത് സാരമായ പരുക്കേറ്റ ഫോട്ടോഗ്രാഫറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Wayanad Tiger

ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. മൈസൂര്‍-കോഴിക്കോട് ദേശീയപാതയിലെ കല്ലൂര്‍ 66ലെ വഴിയോരത്ത് ആനക്കിടങ്ങിനു മുകളില്‍ വിശ്രമിക്കുന്ന നിലയിലാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിച്ചെങ്കിലും കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തോക്കില്ലെന്ന കാരണം പറഞ്ഞ് വനംവകുപ്പ് ഒഴിഞ്ഞുമാറി. തുടര്‍ന്ന് തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്നും ഒഴുകിയെത്തിയ നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അരമണിക്കൂറിനുശേഷം റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിവരമറിയിച്ചു.

ഇവര്‍ എത്തിയപ്പോഴേക്കും കടുവ വനത്തിലേക്ക് മറഞ്ഞു. പിന്നീട് പത്തംഗസംഘം ആറു കിലോമീറ്ററോളം ഉള്‍വനത്തിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. ആക്രമണകാരിയായ കടുവയെ വെടിവെച്ച്് വീഴ്ത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെയും സ്ഥലം എം പിയുടെയും വാക്കുവിശ്വസിച്ച് നാട്ടുകാര്‍ കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

English summary
Kerala Forest Department staff is out on a hunt in areas around forests of Wayanad for a tiger, which has spread panic by lifting cattle from human settlements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X