ശബരിമലയില്‍ കത്തിച്ചത് 25ലക്ഷം രൂപയുടെ അപ്പം

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്കു മഹോത്സവം ആരംഭിച്ചപ്പോഴാണ് അപ്പത്തില്‍ പൂപ്പല്‍ബാധ കണ്ടെത്തിയത്. ആദ്യം നെയ്യ് ഒലിച്ചിറങ്ങിയതാണെന്ന് പറഞ്ഞുതടിതപ്പാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് അപ്പം കത്തിച്ചുകളായന്‍ തീരുമാനിച്ചത്.
ഒരു പായ്ക്കില്‍ ഏഴ് അപ്പമാണുള്ളത്. ഒരു ലക്ഷം പായ്ക്കാണ് കത്തിച്ചത്. ഇതുവഴി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഉണ്ടാക്കിയ അപ്പത്തിലാണ് പൂപ്പല്‍ബാധ കണ്ടെത്തിയത്.വെള്ളിയാഴ്ച കാലത്ത് ആറു മണിക്കാണ് അപ്പം കത്തിച്ചുതുടങ്ങിയത്.
അപ്പം വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയും മലകയറിയ ഭക്തര്‍ക്ക് വേണ്ടത്ര അപ്പം ലഭിച്ചില്ല. വ്യാഴാഴ്ച ഉണ്ടാക്കിയ അപ്പം മാത്രമാണ് വില്‍ക്കുന്നത്. ഏതാനും ദിവസത്തേക്ക് കൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത.
ഒരാള്‍ക്ക് രണ്ടു പായ്ക്ക് മാത്രമാണ് നല്‍കുന്നത്. ഇതുമൂലം പ്രസാദകൗണ്ടറുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി വലിയ ബഹളമാണ് നടക്കുന്നത്. മണ്ഡലകാലം തുടങ്ങിയതിനുശേഷം ശബരിമലയില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമാണ്.












Click it and Unblock the Notifications