കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയില്‍ ആശയക്കുഴപ്പം: മുഖ്യമന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: കൊച്ചി മെട്രൊ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രൊ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഡിഎംആര്‍സിയുടെയും ഇ. ശ്രീധരന്റെയും മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശ്രീധരനെതിരായ നഗരവികസന മന്ത്രാലയം സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടതു കേന്ദ്രമന്ത്രി കമല്‍നാഥാണ്. തനിക്ക് ആരെക്കുറിച്ചും പരാതിയോ ആരോപണങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രൊ പദ്ധതിയുടെ ഉത്തരവാദിത്വം പൂര്‍ണമായി ശ്രീധരനെ ഏര്‍പ്പിച്ചിട്ടില്ലെന്ന സുധീര്‍കൃഷ്ണയുടെ പ്രസ്താവന വിവാദമായിരുന്നു. പദ്ധതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Chief Minister Oommen Chandy said on Thursday that the Delhi Metro Rail Corporation (DMRC) chief would be given charge of the project and he would oversee the construction works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X