Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു

സിംഗപ്പൂര്‍ : ദില്ലിയില്‍ ഓടുന്ന ബസ്സിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്‍ഥി ഒടുവില്‍ മരണത്തിന് കീഴടങ്ങി. വിദഗ്ദ്ധചികിത്സയ്ക്കായി പ്രവേശിപ്പിച്ച സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെ(സിംഗപ്പൂര്‍ സമയം 4.45)യായിരുന്നു അന്ത്യം

കഴിഞ്ഞ പന്ത്രണ്ട് ദിവസം മരണത്തിന് മുന്നില്‍ മുട്ടുമടക്കാതെ ധീരമായ ചെറുത്തുനില്‍പ്പിനൊടുവിലാണ് ഒരു രാജ്യത്തെ ജനതയുടെ പ്രാര്‍ഥനകള്‍ മുഴുവന്‍ വിഫലമാക്കി പെണ്‍കുട്ടി ഈ ലോകത്തോടെ വിടപറയുന്നത്. രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗത്തിനും കൊടുംക്രൂരതയ്ക്കും ഇരയായ ഇരുപത്തിമൂന്നുകാരിയെ ദില്ലി സഫ്ദര്‍ജങ് ആസ്പത്രിയില്‍ നിന്ന് വ്യാഴാഴ്ചയാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയത്.

Singapore Hospital

മരണസമയത്ത് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും യുവതിയുടെ രക്ഷിതാക്കളും ആസ്പത്രിയില്‍ ഉണ്ടായിരുന്നു. ശ്വാസകോശത്തിലും അടിവയറ്റിലുമുള്ള കടുത്ത അണുബാധയും പെണ്‍കുട്ടിയുടെ നില വഷളാക്കിയിരുന്നു. ഇതേക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും വിവരം കൈമാറിയിരുന്നു. നേരത്തേയുണ്ടായ ഹൃദയാഘാതത്തിനുപുറമേ അണുബാധയും മസ്തിഷ്‌കത്തിലെ മുറിവും ഗുരുതരാവസ്ഥയ്ക്ക് കാരണമായെന്നും ആസ്പത്രിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെല്‍വിന്‍ ലോ പറഞ്ഞു.

നേരത്തേ ദില്ലി സഫ്ദര്‍ജങ് ആശുപത്രിയില്‍ മൂന്നു ശസ്ത്രക്രിയകള്‍ക്കു വിധേയയായ പെണ്‍കുട്ടിയുടെ കുടലില്‍ കുറേഭാഗം മുറിച്ചുമാറ്റിയിരുന്നു. വ്യാഴാഴ്ചയാണു ദില്ലിയില്‍ നിന്ന് ഇരുപത്തിമൂന്നുകാരിയെ എയര്‍ ആംബുലന്‍സില്‍ ഇവിടെയെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ കൂട്ടായി പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ അവിശ്രമം പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.

സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിനൊടുവിലാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. ഇതിന് ഡോക്ടര്‍മാര്‍ അനുകൂലമായിരുന്നില്ലെന്ന വെളിപ്പെടുത്തലുകള്‍ വന്‍വിവാദമായിരുന്നു.

സിനിമ കണ്ട ശേഷം രാത്രി ഒന്‍പതു മണിയോടെ സുഹൃത്തിനൊപ്പം ബസില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആണ് ആറു പേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചത്. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പു വടികൊണ്ട് അടിച്ച് അവശനാക്കിയ ശേഷമായിരുന്ന കൂട്ട മാനഭംഗം.

യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ കമ്പി കുത്തിക്കയറ്റുകയും ഇരുമ്പ് ദണ്ഡു കൊണ്ട് വയറില്‍ ക്ഷതമേല്‍പ്പിയ്ക്കുകയും ചെയ്തിരുന്നു. ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ ബഹളം പുറത്തറിഞ്ഞില്ല.

സംഭവശേഷം യുവതിയെയും സുഹൃത്തിനെയും വഴിയില്‍ തള്ളി. പ്രതികള്‍ ആറു പേരും അടുത്ത ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. മാനഭംഗത്തിന് എതിരെ ശക്തമായ നിയമനിര്‍മാണം ആവശ്യപ്പെട്ടു ദില്ലിയില്‍ ഏതാനും ദിവസങ്ങളായി വന്‍ പ്രക്ഷോഭം അരങ്ങേറുകയായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നേരിട്ടാണു ചികില്‍സയ്ക്ക് വേണ്ട സഹായം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+