Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് തൊഴിലാളികള്‍ ആറുമുതല്‍ പണിമുടക്കും

Bus Strike
സ്വകാര്യബസ് തൊഴിലാളികള്‍ ജനുവരി ആറ് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. പലതവണ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചെങ്കിലും ബസ് തൊഴിലാളികളുടെ വേതന
സേവനവ്യവസ്ഥകളില്‍ മാറ്റമുണ്ടാക്കാന്‍ ബസുടമകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ബസ്‌തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.

2008ന് ശേഷം രണ്ടുതവണ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലൂടെ ബസ് ഉടമകളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. തൊഴിലാളികളുടെ വേതനത്തില്‍ നേരിയ വര്‍ദ്ധനവ് പോലും നടപ്പാക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് പണിമുടക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് സംയുക്ത ബസ് തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ബസ് തൊഴിലാളികള്‍ക്ക് 2008ല്‍ തീരുമാനിച്ച പ്രകാരമുള്ള വേതനമാണ് നിലവിലുള്ളത്. അതിന് ശേഷം ക്ഷാമബത്ത ഇനത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായതൊഴിച്ചാല്‍ മറ്റ് വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ദ്ധനവ് സാധാരണ തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് വേജ് റിവിഷന്‍ ഉടനെ ഉണ്ടാകണമെന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിക്കുന്നത്. വേജ് റിവിഷനുള്ള നടപടിക്രമങ്ങളുടെ കാലതാമസം പരിഗണിച്ച് നിലവില്‍ കിട്ടുന്ന മൊത്തവേതനത്തിന്റെ അമ്പത് ശതമാനം ഇടക്കാല ശമ്പള വര്‍ദ്ധനവായി കണക്കാക്കി എല്ലാ തൊഴിലാളികള്‍ക്കും നല്‍കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

വേതനവര്‍ദ്ധനവ് നടപ്പാക്കിയില്ലെങ്കില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 29 മുതല്‍ പണിമുടക്കുമെന്നറിയിച്ച് നോട്ടീസും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 19ന് തൊഴില്‍മന്ത്രി ബസ് ഉടമകളുടെയും തൊഴിലാളികളുടെയും നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും തുടര്‍ചര്‍ച്ചകള്‍ നടത്തി തീരുമാനമുണ്ടാക്കാന്‍ ലേബര്‍ കമ്മീഷണറോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ബസ് ഉടമാസംഘം പ്രതിനിധികളുടെ പിടിവാശി മൂലം ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായതെന്നും സംയുക്ത ബസ് തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+