ഇന്ദിരയുടെ ഘാതകരെ സുവര്‍ണക്ഷേത്രത്തില്‍ ആദരിച്ചു
അമൃത്സര്‍: ഇന്ദിരാഗാന്ധിയെ കൊലയാളികളെ സിഖ് പുരോഹിതര്‍ ആദരിച്ചതായി പരാതി. കൊലയാളികളെ തൂക്കികൊന്നതിന്റെ 24ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങാണ് വിവാദമായിരിക്കുന്നത്.
ഔദ്യോഗിക വസതിയില്‍ വെച്ച് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്ന കേസില്‍ സത്‌വന്ദ് സിങ്, കെഹാര്‍ സിങ് എന്നിവരെയാണ് തൂക്കിലേറ്റിയിരുന്നത്. 1984 ഒക്ടോബര്‍ 31ന് സുരക്ഷാ ഉദ്യോഗസ്ഥരായ സത്‌വന്ദ് സിങും ബിയാന്ത് സിങും ക്ലോസ് റേഞ്ചില്‍ വെച്ച് കൊലനടത്തുകയായിരുന്നു. കെഹാര്‍ സിങ് ഗൂഡാലോചനയില്‍ പങ്കാളിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയായിരുന്നു.

ബിയാന്ത് സിങ് മറ്റു സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന സിഖ് തീവ്രവാദികളെ തുരത്താന്‍ വേണ്ടി ഇന്ദിരാഗാന്ധി സൈനിക നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതകം.
സിഖ് മതവിശ്വാസികളുടെ 'പരമോന്നത സഭയായ' അകാല്‍ തക്തിന്റെ തലവന്‍ ഗുര്‍ബച്ചന്‍ സിങ് സത്‌വന്ദ് സിങിന്റെ പിതാവിനെ ആദരിക്കുകയായിരുന്നു. ഇരുവരെയും രക്തസാക്ഷികളുടെ ഗണത്തിലാണ് മത നേതൃത്വം വിശേഷിപ്പിച്ചത്. ശിരോമണി ഗുരദ്വാര പ്രബന്ധക് കമ്മിറ്റിയുടെ മുതിര്‍ന്ന നേതാക്കളൊന്നും തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
മുംബൈ ഭീകരാക്രണകേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധേയനായ കസബിനു വേണ്ടി കൊച്ചിയില്‍ മയ്യിത്ത് നമസ്‌കാരം നടത്തിയെന്ന വാര്‍ത്തയും ഇതോടൊപ്പം കൂട്ടിവായിക്കണം.












Click it and Unblock the Notifications