വെള്ളപ്പൊക്കം: 15000 മുതലകള്‍ രക്ഷപ്പെട്ടു

രക്ഷപെട്ടവയില്‍ പകുതിയോളം മുതലകളെ പിടികൂടിയെന്നും അധികൃതര്‍ അറിയിച്ചു. മറ്റുള്ളവയ്ക്കായി തെരച്ചില്‍ തുടരുകയാണ്. 120 കിലോമീറ്റര്‍ അകലയെലുള്ള ഒരു സ്‌കൂളില്‍ നിന്നാണ് ഒരു മുതലയെ സ്‌കൂളില്‍പിടികൂടിയത്. എന്നാല്‍ ചാടിപ്പോയ മുതലകളെയെല്ലാം പിടികൂടുന്നത് അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിംപോപോ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്തോളം പേരാണു മരിച്ചത്. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ രക്ഷപ്പെട്ടുപോയ മുതലകള്‍ ആരെയും അക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
വെള്ളപ്പൊക്കത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഒട്ടേറെ വീടുകള്‍ നശിച്ചു. ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തെ നിയോഗിച്ചിരിയ്ക്കുകയാണ്. മുതലയെ പിടികൂടുന്നതിനും സൈന്യം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications