നഗ്നതപ്രദര്‍ശനം: നടന്‍ മണികണ്ഠന്‍ വീണ്ടും കുടുങ്ങി

പി.എം.ജി. ജംഗ്ഷന് സമീപത്തുള്ള വനിത ഹോസ്‌റല്‍ മതിലിനു മുകളില്‍ കയറി നഗ്‌നത പ്രദര്‍ശനം നടത്തിയതിനാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ കൈയിലകപ്പെടുമ്പോള്‍ ഇയാള്‍ ഇയാള്‍ പൂര്‍ണനഗ്‌നനായി ഹോസ്‌റല്‍ മതിലിനു മുകളില്‍ നില്‍ക്കുകയായിരുന്നെന്ന് പാലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പരാതി കിട്ടിയിരുന്നെങ്കിലും പൊലീസെത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളയുകയായിരുന്നു. നഗ്നതാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മണികണ്ഠന്‍ പൊലീസിന്റെ കസ്റ്റഡിയിലകപ്പെടുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേരള യൂണിവേഴ്‌സിറ്റിയിലെ കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് തന്നെ മനപൂര്‍വം കുടുക്കുയായിരുന്നുവെന്നായിരുന്നു മണികണ്ഠന്റെ വാദം.












Click it and Unblock the Notifications