അച്ഛന്‍ കടിച്ചുപരിക്കേല്‍പ്പിച്ച കുഞ്ഞ് മരിച്ചു
ജയ്പൂര്‍: മദ്യലഹരിയില്‍ പിതാവ് കടിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ച അഞ്ചുമാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. ജയ്പൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് കുട്ടി മരിച്ചത്. രാജസ്ഥാനില്‍ ബിക്കാനീറിനു സമീപം സിയാനയില്‍ ബഹാദൂര്‍ സിങ് എന്ന യുവാവാണ് മകളെ സാരമായി പരുക്കേല്‍പ്പിച്ചത്.
തിങ്കളാഴ്ച രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെന്ന് ആസ്പത്രി വക്താവ് പറഞ്ഞു. ഫിബ്രവരി ഒന്നിന് കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു മണിക്കൂര്‍നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കുട്ടിയ്ക്ക് പരിക്കേറ്റത്. ഭാര്യ സന്തോഷുമായി കലഹിച്ച ബഹാദൂര്‍ ആദ്യം മൂന്നു വയസുള്ള മൂത്തമകള്‍ ഭന്‍വാരിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇളയമകള്‍ രാധയുടെ മേല്‍ച്ചുണ്ടും മൂക്കും കവിളിന്റെ ഒരു ഭാഗവും കടിച്ചെടുക്കുകയായിരുന്നു. കുട്ടികളുടെയും സന്തോഷിന്റെയും കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് ബഹാദൂറിനെ പിടിച്ചുമാറ്റിയത്.
36 കാരനായ പിതാവ് ബഹാദൂര്‍ സിങ്ങിനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസ് ചുമത്തിയിരുന്നത്.












Click it and Unblock the Notifications