കൊല്‍ക്കത്തയില്‍ തീപ്പിടുത്തം, 20 പേര്‍ മരിച്ചു

മാര്‍ക്കറ്റിലെ ജോലിക്കാരായ ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ ഉറങ്ങുന്നുണ്ടായിരുന്നു. 17 പേരെ അഗ്നിശമന സേനാപ്രവര്‍ത്തകര്‍ രക്ഷിച്ചു. കുടുങ്ങി കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 25 ഓളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.
ചിലര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. രക്ഷപ്പെടുത്തിയവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപകടം നടന്ന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.












Click it and Unblock the Notifications