എഐആറിലെ റേഡിയോ ജോക്കികള്‍ക്ക് ലൈംഗികപീഡനം

  • Posted By: Staff
Subscribe to Oneindia Malayalam
Sexual Harassmen
ദില്ലി: തൊഴിലിടങ്ങളിള്‍ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന്റെ അഞ്ചാം ദിവസം സര്‍ക്കാര്‍ സ്ഥാപനമായ എഐആറില്‍ നിന്നും നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍. ഓള്‍ ഇന്ത്യ റേഡിയോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികപീഡന പരാതികളുമായി 25 റേഡിയോ ജോക്കികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് സംഭവം വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ശംബളം, തൊഴില്‍ പകുത്തു നല്‍കല്‍ എന്നീകാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം ജോലിസ്ഥലത്ത് ലൈംഗികമായ പീഡനങ്ങളും ഏല്‍ക്കേണ്ടിവരുന്നുണ്ടെന്നാണ് വിവിധ പരിപാടികളുടെ അവതാരകരായി ജോലിചെയ്യുന്നവര്‍ പരാതിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും അവര്‍ പറയുന്നു.

എഐആര്‍ എഫ്എം ഗോള്‍ഡ്, റെയിന്‍ബോ ന്യൂസ് എന്നിവയിലെ ജീവനക്കാരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ദില്ലിയിലെ വനിതാ കമ്മിഷനാണ് ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്. അധികം വൈകാതെ ഇതേ പ്രശ്‌നം ഉന്നയിച്ചുകൊണ്ട് േേദശീയ വനതാ കമ്മീഷന് പരാതി നല്‍കാനും ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചില പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ അവരോടൊപ്പം സമയം ചെലവിടാനും പുറത്തുപോകാനുമെല്ലാം തങ്ങളെട നിര്‍ബ്ബന്ധിക്കുന്നുവെന്നും അതിന് തയ്യാറാവാത്തവരെയാണ് ഗ്രേഡുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പലതരം പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

പരാതികളെത്തുടര്‍ന്ന് കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയം ഇക്കാര്യം അന്വേഷിക്കിനായി മാര്‍ച്ച് 6ന് ബുധനാഴ്ച ഒരു സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റി്‌പ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധികൃതര്‍ സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ പ്രശ്‌നം സംബന്ധിച്ച് പലവട്ടം എഐആര്‍, പ്രസാര്‍ഭാരതി, വാര്‍ത്താവിതരണ മന്ത്രാലയം എന്നിവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

ജീവനക്കാരുടെ പരാതിയെക്കുറിച്ച് ജോയിന്റ് സെക്രട്ടറി മേധാവിയായ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

English summary
Over 25 radio jockeys (RJs) complaining sexual Harassment against the senior management in All India Radio (AIR), .
Please Wait while comments are loading...