കടല്‍ക്കൊല: നാവികരെ തിരിച്ചയക്കില്ലെന്ന് ഇറ്റലി
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ രാജ്യംവിട്ട നാവികരെ തിരിച്ചയക്കില്ളെന്ന്് ഇറ്റലി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ് ഇറ്റലിയുടെ നടപടിയെന്ന് വിമര്‍ശനമുയര്‍ന്നു. കേരള സമുദ്രതീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നതിന് വിചാരണ നേരിടുന്ന ലത്തോറെ മാസ്സിമിലിയാനോയും സല്‍വത്തോറെ ജിറോണും ഫെബ്രുവരി 22നാണ് രാജ്യം വിട്ടത്.
പ്രശ്നത്തിന് നയതന്ത്രപരിഹാരം കാണണമെന്ന ഇറ്റലിയുടെ അഭ്യര്‍ഥനയോട് ഇന്ത്യ പ്രതികരിക്കാത്തതിനാല്‍ നാവികരെ ഇനി ഇന്ത്യയിലേക്ക് അയക്കേണ്ടെന്നാണ് തീരുമാനമെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കടല്‍ നിയമങ്ങളെപ്പറ്റി യു.എന്‍ ധാരണകള്‍ സംബന്ധിച്ച് ഇന്ത്യയുമായി അഭിപ്രായ ഭിന്നതയുണ്ടെന്നവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്‍്റെ ബെഞ്ചാണ് നാവികര്‍ക്ക് ഇറ്റലിയില്‍ പോകാനുള്ള ഉത്തരവ് നല്‍കിയത്. ഫിബ്രവരി 24, 25 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് തിരിച്ചത്തൊന്‍ സുപ്രീകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇറ്റലിയിലെ നിയമപ്രകാരം നാവികര്‍ക്ക് തപാല്‍വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. വോട്ടെടുപ്പിനുശേഷം ഇവര്‍ മടങ്ങിയത്തെുമെന്ന് ഇറ്റലി സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. അതിനുവേണ്ടി ഒരു സത്യവാങ്മൂലംകൂടി ഇറ്റാലിയന്‍ അധികൃതരില്‍നിന്ന് കോടതി വാങ്ങിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റലിക്കു പോയ നാവികര്‍, ജനവരിയില്‍ തിരിച്ചത്തെിയിരുന്നു. ഇതുകൂടി പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
2012 ഫിബ്രവരി 15 നാണ് ഈ നാവികര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. തങ്ങളുടെ കപ്പല്‍ ആക്രമിക്കാന്‍ വരുന്ന കടല്‍ക്കോള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നായിരുന്നു വിശദീകരണം. എന്‍്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാഭടന്മാരായ ഇവരെ വിചാരണ നടത്താന്‍ ഇന്ത്യക്ക് അധികാരമില്ലന്നെ ഇറ്റലിയുടെ വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.
അതേ സമയം ഇതെല്ലാം ഒരു നയതന്ത്രനാടകത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നവരും ഉണ്ട്. ക്രിസ്തുമസ് ആഘോഷിയ്ക്കാന്‍ ഇരു നാവികരെയും നാട്ടിലേക്ക് അയച്ചപ്പോള്‍ അതിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടയ്ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവില്‍ വരികയും ചെയ്തു. കരാര്‍ പ്രകാരം കുറ്റവാളികള്‍ക്ക് ശിക്ഷ സ്വന്തം നാട്ടില്‍ അനുഭവിക്കാനുള്ള വ്യവസ്ഥയുണ്ട്. ചുരുക്കി പറഞ്ഞാല്‍ വോട്ട് ചെയ്യാന്‍ പോയതും ക്രിസ്തുമസ് ആഘോഷിയ്ക്കാന്‍ പോയതും രണ്ടു വ്യത്യസ്ത സാഹചര്യത്തിലാണ്. പക്ഷേ, വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നതു വരെയെങ്കിലും ഇറ്റലിക്കാര്‍ ഇവിടെ വരേണ്ടതായിരുന്നു.












Click it and Unblock the Notifications