നാവികരെ വിട്ടുകിട്ടണം; മുഖ്യമന്ത്രി ദില്ലിക്ക്

കടല്‍ക്കൊല കേസില്‍ കുറ്റക്കാരായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയുടെ നിയമം അനുസരിച്ച് ശിക്ഷിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇത് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തില്‍ ഇറ്റലിയുടെ നിലപാട് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി ഇറ്റലിയിലേക്ക് പോയ രണ്ട് നാവികരും ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്നും ഇറ്റലിയില്‍ത്തന്നെ തുടരുമെന്നും ഇറ്റാലിയന്‍ വിദേശമന്ത്രാലയം ഇന്നലെയാണ് അറിയിച്ചത്. ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കടല്‍ക്കൊലക്കേസില്‍ ഇന്ത്യയില്‍ ജയിലില്‍ കഴിഞ്ഞുവന്നിരുന്നത്.
കടല്‍ക്കൊലക്കേസില്‍ ഇന്ത്യയുമായുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുള്ളതിനാല്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ട കാര്യമില്ലെന്നുമാണ് ഇക്കാര്യത്തില്‍ ഇറ്റലിയുടെ നിലപാട്. കേന്ദ്രസര്‍ക്കാരും ഇറ്റലിയും തമ്മിലുള്ള ഒത്തുകളിയാണ് കടല്‍ക്കൊല കേസില്‍ നടക്കുന്നതെന്ന് സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണനും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരനും ആരോപിച്ചു.
ഇക്കര്യത്തില്‍ ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം ഇറ്റാലിയന്‍ സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷ എം പിമാര്‍ക്ക് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. ഇറ്റലിയുടെ നിലപാട് വഞ്ചനാപരമാണെന്നും ഇരുവരെയും ഉടന്‍ ഇന്ത്യയിലെത്തിച്ച് വിചാരണ നടപടികള്‍ ആരംഭിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.












Click it and Unblock the Notifications