പെന്‍ഷന്‍ പ്രായം 60 ആക്കി

ദേശീയ പെന്‍ഷന്‍ നയത്തിന്റെ ചുവട് പിടിച്ചാണ് ഈ മാറ്റം. നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തതുകൊണ്ട് തീരുമാനം യുവജനങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. പ്രസംഗത്തില്‍ മാണി ഇക്കാര്യം പ്രതിപാദിച്ചിട്ടില്ലെങ്കിലും ബജറ്റ് കോപ്പിയിലെ 107ാം പേജില്‍ ഇതിനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്.
നിര്‍ണായകമായ തീരുമാനം സഭയില്‍ പ്രഖ്യാപിക്കാതെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷ എംഎല്‍എ വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. മാണിയുടെ ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രതികരണം.
അതേ സമയം ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നതിനിടെ പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണി സീറ്റില്‍ ഇരുന്നിരുന്നു. ഇതിനിടയ്ക്ക് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് മാണിയുടെ വിശദീകരണം.












Click it and Unblock the Notifications