Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ്: ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍

KM Mani

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനകാര്യമന്ത്രി കെഎം മാണി അവതരിപ്പിച്ചു. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിതഭദ്രത എന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മാണി ആമുഖത്തില്‍ വ്യക്തമാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന് 9.5 ശതമാനം വളര്‍ച്ചാനിരക്ക് നേടാനായി. റവന്യു വരുമാനത്തില്‍ 20.53 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

ശ്രദ്ധേയമായ കാര്യങ്ങള്‍

വാങ്ങി മൂന്നു മാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കുമ്പോള്‍ ഇരട്ടി ടാക്‌സ്

ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, നിലവിലുള്ള പലിശ ബാധ്യത എഴുതി തള്ളും.

കാര്‍ഷിക ആദായ നികുതിയില്‍ നിന്നും വ്യക്തികളെ ഒഴിവാക്കും.

നീര ഉദ്പാദിപ്പിക്കാന്‍ പ്രത്യേക പദ്ധതി

കാര്‍ഷിക വായ്പയ്ക്ക് റിസ്‌ക് ഇന്‍ഷുറന്‍സ്

വയനാട്, കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 7000 രൂപയാക്കി

മംഗല്യ നിധി രൂപീകരിക്കും. ആര്‍ഭാട വിവാഹം കഴിയ്ക്കുന്നവരില്‍ നിന്നും നിധിയിലേക്ക് സംഭാവന വാങ്ങും

പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി

പരപ്പനങ്ങാടിയില്‍ ഫിഷിങ് ഹാര്‍ബറുകള്‍

ആലപ്പുഴയില്‍ കയര്‍ കയറ്റുമതി പാര്‍ക്ക്

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി

പ്രവാസികള്‍ക്ക് കെഎസ്എഫ്ഇയുടെ സംരംഭക പദ്ധതി

കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ്

വിലകുറയുന്നവ

പാദരക്ഷകള്‍

പൊടിയരി

വാട്ടര്‍ ബാഗുകള്‍

സൗരോര്‍ജ ഉപകരണങ്ങള്‍

ഐസ്

ഹൗസ് ബോട്ടുകളിലെ ഭക്ഷണം

സ്റ്റാംപ് ഡ്യൂട്ടി

വില കൂടുന്നവ

സിഗരറ്റ്
മദ്യം
ആഡംബരകാറുകള്‍
പ്ലാസ്റ്റിക് കാരി ബാഗുകള്‍
ഡിസ്‌പോസിബിള്‍ ഗ്ലാസ്

LIVE UPDATES

11.56: റെക്കോഡ് ബജറ്റ് പ്രസംഗം, മൂന്നു മണിക്കൂറോളം നീണ്ട വായന. കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാനവികസനത്തിനും ഊന്നല്‍. നിരവധി ക്ഷേമ പദ്ധതികള്‍

11.50:വാളയാറില്‍ സംയോജിത ചെക് പോസ്റ്റ്. അധികവിഭവ സമാഹരണത്തിന്

11.46: ആഡംബരകാറുകളുടെ വില കൂടും, ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകും. ഐസിന്റെ നികുതി ഒരു ശതമാനമായി കുറയ്ക്കുന്നു. പാദരക്ഷകള്‍ക്ക് വിലകുറയും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങള്‍ക്ക് ട്രാന്‍സിറ്റ് പാസ് നല്‍കുന്നു. വാട്ടര്‍ ബെഡ്ഡിന് വില കുറയും.

11.32: സ്റ്റാംപ് ഡ്യൂട്ടി രണ്ട് ശതമാനം കുറച്ചു. ചരക്കുകൂലി നിരക്കില്‍ ഒരു ശതമാനം വര്‍ധനവ്. മുദ്രവെട്ടിപ്പ് തടയാന്‍ സമഗ്ര പദ്ധതി, കൂടുതല്‍ സഞ്ചരിയ്ക്കുന്ന മാവേലി സ്റ്റോറുകള്‍. ബീഡിയൊഴികെയുള്ളവയുടെ നികുതി നിരക്ക് 20 ശതമാനമാക്കി. ബിയര്‍, വൈന്‍ ഒഴികെയുള്ള മദ്യത്തിന്റെ നികുതിയില്‍ അഞ്ച് ശതമാനം വര്‍ധനവ്.

11.28: ചിട്ടി രജിസ്‌ട്രേഷന്‍, പാര്‍ട്ണര്‍ ഷിപ്പ് രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ പുതുക്കും. വാങ്ങിയ ഭൂമി മൂന്നു മാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കുന്ന സാഹചര്യത്തില്‍ ഇരട്ടി ചാര്‍ജ് നല്‍കേണ്ടി വരും.

11.20: ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി, സൈബര്‍ ക്രൈം സെന്ററിന് രണ്ടു കോടി, താലൂക്ക് ആശുപത്രികളില്‍ ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും.

11.10: തിരുവനന്തപുരത്ത് പുതിയ മെഡിക്കല്‍ കോളജ്, അഞ്ചു മെഡിക്കല്‍ കോളജുകളില്‍ പൊള്ളല്‍ യൂനിറ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ യൂനിറ്റ്.

11.01:നഗരങ്ങളില്‍ യന്ത്രവത്കൃത പാര്‍ക്കിങ്. കോഴിക്കോട് ജില്ലയില്‍ മലബാര്‍ കള്‍ച്ചറല്‍ വില്ലേജ്. ടെക്‌നോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് വികസനത്തിനായി 125 കോടി രൂപ. വര്‍ക്കലയില്‍ ആധുനിക മ്യൂസിയം, പെരിന്തല്‍മണ്ണയില്‍ മൃഗസംരക്ഷണ കേന്ദ്രം. ബോട്ടുകളില്‍ കെമിക്കല്‍ ടോയ്‌ലറ്റുകള്‍.

10.50: കെഎസ്ആര്‍ടിസിക്ക് 100 കോടി, പഴയ 500 ബസ്സുകള്‍ മാറ്റും. തിരുവനന്തപുരം ആനയറയില്‍ പുതിയ ഡിപ്പോ, ആറ് ബസ് ഡിപ്പോകളില്‍ കമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍ സ്ഥാപിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി, എംഎല്‍എമാര്‍ക്ക് പുതിയ ഫഌറ്റ് സമുച്ചയം.

10.41: ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്കായി പണം വകയിരുത്തി. ആര്‍സിസി നാഷണല്‍ കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ്. വയനാട്ടില്‍ വന്യജീവി സങ്കേതം. തുറമുഖ വികസനത്തിനായി 78 കോടി വകയിരുത്തിയിട്ടുണ്ട്. വയനാട്ടില്‍ വന്യജീവി ആക്രമണം തടയാന്‍ 10 കോടി രൂപ വകയിരുത്തി.

10.32: മീനച്ചില്‍ നദീജല പദ്ധതി, പരപ്പനങ്ങാടിയില്‍ ഭവനനിര്‍മാണപദ്ധതി. നിര്‍ദ്ധനര്‍ക്കായി നാലുലക്ഷം രൂപവരെ ഭവനവായ്പ, അറവുശാലകളുടെ നവീകരണത്തിന് അഞ്ചരക്കോടി, എല്ലാ ജില്ലകളിലും കലാഗ്രാമം, ചാലക്കുടിയില്‍ മീറ്റ് പ്രോസസിങ് പ്ലാന്റ്, ആലുവ മണപ്പുറത്ത് സ്ഥിരം നടപ്പാലം, അംഗനവാടി ജീവനക്കാരുടെ ശമ്പളത്തില്‍ 400 രൂപയുടെ വര്‍ധനവ്. പത്രപ്രവര്‍ത്തക പെന്‍ഷന്‍ ഏഴായിരം രൂപയാക്കി.

10.12: ആലപ്പുഴയില്‍ കയര്‍ കയറ്റുമതി പാര്‍ക്ക്, മധ്യകേരളത്തില്‍ കാന്‍സര്‍ ചികിത്സയ്ക്കായി പുതിയ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം, ജോലിക്കിടെ മരിച്ചാല്‍ ഒരു ലക്ഷം നഷ്ടപരിഹാരം, ഭവന വായ്പാ സബ്‌സിഡ് ഒരു ലക്ഷം, തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഫിഷ് പ്രോസസിങ് സെന്ററുകള്‍.

9.45:സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. മംഗലനിധി നടപ്പാക്കുന്നു. സ്റ്റാര്‍ ഹോട്ടലുകളില്‍ വിവാഹിതരാകുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കാറിന്റെ മംഗല്യനിധിയിലേക്ക് സംഭാവന നല്‍കണം. ശാസ്ത്ര ഗവേഷണത്തിന് ആറു കോടി. വരള്‍ച്ചാ പ്രതിരോധനത്തിനും കുടിവെള്ളത്തിനും 40 കോടി, എസ്എംഎസ്, ഇമെയില്‍ വഴി വിദഗ്ധ തൊഴിലാളികളുടെ സേവനം. പ്രത്യേക വെബ്‌സൈറ്റ് ഉണ്ടാക്കും.

9.40: പ്രധാനനഗരങ്ങളില്‍ അഗ്രിമാളുകള്‍. സംഭരിക്കുന്ന നെല്ലിന് ഉടന്‍ തന്നെ പണം. വയനാട്, പാലക്കാട്, കുട്ടനാണ് സപ്ലൈ റൈസ് മില്ലുകള്‍, ജൈവകൃഷിയ്ക്ക് 12 കോടി. ഹൈടെക് ബസ്‌സ്റ്റാന്റുകള്‍, വൈറ്റില മോഡലില്‍ മൊബില്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു, ഫ്‌ളോട്ടിങ് സോളാര്‍ പാനലുകള്‍, നീരയുടെ ഉദ്പാദനത്തിന് 15 കോടി മാറ്റിവെച്ചു. താലൂക്ക് ആസ്ഥാനങ്ങളില്‍ തൃപ്തി ഭക്ഷണ സ്റ്റാളുകള്‍

9.25:കാര്‍ഷിക വായ്പയെടുത്തവര്‍ക്ക് റിസ്‌ക് ഇന്‍ഷുറന്‍സ്, ഒരു ലക്ഷം രൂപവരെയുള്ള വായ്പകളുടെ കുടിശ്ശികയാണ് എഴുതി തള്ളുക. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ.പദ്ധതികളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടി. കാര്‍ഷികാദായ നികുതിയില്‍ നിന്നും വ്യക്തികളെ ഒഴിവാക്കം.

9.10:സംസ്ഥാനത്തെ റവന്യു വരുമാനത്തില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി. പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക സുസ്ഥിരതയോടെ സംസ്ഥാനത്തിന് മുന്നേറാന്‍ കഴിഞ്ഞു. വളര്‍ച്ചാനിരക്ക് 9.5 ശതമാനമായത് മികച്ച നേട്ടം. രണ്ടക്ക വളര്‍ച്ചാനിരക്ക് ലക്ഷ്യം. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിത ഭദ്രത എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

9.10: ഗൗരിയമ്മയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ അസഭ്യം പറഞ്ഞ പിസി ജോര്‍ജിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. ജോര്‍ജ്ജിനെ നിയന്ത്രിയ്ക്കാന്‍ സര്‍ക്കാറിനു കഴിയില്ലെന്ന് വിഎസ് കുറ്റപ്പെടുത്തി. ച്ട്ടം അനുശാസിക്കുന്ന നടപടികള്‍ ജോര്‍ജ്ജിനെതിരേ സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതോടെ മാണി ബജറ്റ് പ്രസംഗം തുടങ്ങി.

അടുത്ത സാമ്പത്തികവര്‍ഷത്തിലേക്കുള്ള ബജറ്റ് അവതരണം ധനകാര്യമന്ത്രി കെഎം മാണി ആരംഭിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനും കാര്‍ഷികമേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ളതായിരിക്കും മാണിയുടെ പതിനൊന്നാം ബജറ്റ് എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സംസ്ഥാനം കഴിഞ്ഞ സാമ്പത്തികവര്‍ഷം 9.5 ശതമാനം വളര്‍ച്ചാനിരക്ക് നേടിയതായി വ്യാഴാഴ്ച അവതരിപ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+