Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിവളപ്പില്‍ ഭര്‍തൃമതി കൂട്ടമാനഭംഗത്തിനിരയായി

Court
കോടതി സമുച്ചയത്തില്‍വെച്ച് ഭര്‍ത്താവും മറ്റ് മൂന്നുപേരുംചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയതായി യുവതിയുടെ പരാതി. ഭര്‍ത്താവിനു പുറമെ അഭിഭാഷകനും ഗുമസ്തനും ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

പട്യാല കുടുംബകോടതി വളപ്പിലെ അഭിഭാഷകന്റെ മുറിയില്‍വെച്ചാണ ് സംഭവം. ഭര്‍തൃപീഡനം സഹിക്കാന്‍ കഴിയാതെ വിവാഹമോചനക്കേസ് നല്‍കിയ കിഴക്കന്‍ ദില്ലിയിലെ പാണ്ഡവനഗര്‍ സ്വദേശിയായ 25കാരിക്കാണ് ഈ ദുരനുഭവം.

നാലുപേര്‍ക്കെതിരെ കൂട്ടമാനഭംഗത്തിന് യുവതി പരാതി നല്‍കിയതായി ദില്ലി ഡെപ്യൂട്ടി കമീഷണര്‍ എസ്ബിഎസ് ത്യാഗി പറഞ്ഞു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. യുവതിയുടെ ഫോണ്‍ രേഖകളും കോടതിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

കിഴക്കന്‍ ദില്ലിയിലെ കര്‍ക്കര്‍ഡൂമ കോടതിയിലാണ് യുവതി വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഭര്‍ത്താവിന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം യുവതി കര്‍ക്കര്‍ഡൂമ കോടതിയിലത്തെി. ഭര്‍ത്താവിന്റെ സഹോദരിയുടെയും അവരുടെ ഭര്‍ത്താവിന്റെയും സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച.

ഏറെനേരത്തെ ചര്‍ച്ചക്കൊടുവില്‍ പട്യാല കുടുംബകോടതി വളപ്പിലെ അഭിഭാഷകന്റെ ആറാംനമ്പര്‍ മുറിയിലത്തൊന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം അവിടെയത്തെിയ യുവതിയെ ഭര്‍ത്താവ് മദ്യസല്‍ക്കാരത്തിന് ക്ഷണിച്ചു. അത് നിരസിച്ചതിനെ തുടര്‍ന്നാണ് മുറിയിലുണ്ടായിരുന്ന നാലുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയെ ഉദ്ധരിച്ച് പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+