കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി - എംവിആര്‍ കൂടിക്കാഴ്ചയുടെ ബാക്കി?

Google Oneindia Malayalam News

mvr-pinarayi
കണ്ണൂര്‍: ഇടതുമുന്നണിയിലേക്ക് വരാന്‍ തയ്യാറാണെന്ന് എം വി രാഘവന്‍ പ്രസ്താവിച്ചിട്ട് അധിക നാളായിട്ടില്ല. യു ഡി എഫില്‍ സ്ഥിതി മെച്ചമല്ലെന്ന രാഘവന്റെ പരാതി ഒരു രഹസ്യവുമല്ല. ഈ സാഹചര്യത്തിലാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം വി ആറുമായി കൂടിക്കാഴ്ച നടത്തിയത്. അതും എം വി രാഘവന്റെ കണ്ണൂരിലെ വീട്ടിലെത്തി. യു ഡി എഫ് വിട്ട് പുറത്തുവരണമെന്ന് സി എം പിയിലെ ഒരു വിഭാഗത്തിന് ആഗ്രഹമുള്ള ഈ സമയത്ത് എന്തായിരിക്കും വിജയനും രാഘവനും തമ്മിലുള്ള പതിനഞ്ച് മിനുട്ട് കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞിരിക്കുക.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എം വി ആറും പിണറായി വിജയനും കൂടിക്കാഴ്ച നടത്തുന്നത്. പിണങ്ങിപ്പിരിഞ്ഞുപോയവരെ കൂടാരത്തിലെക്കാനുള്ള സി പി എം ശ്രമങ്ങളുടെ ഭാഗമാണോ ഈ സന്ദര്‍ശനം എന്ന് സംശയമുയരുന്നത് തന്നെ അതുകൊണ്ട് സ്വാഭാവികം മാത്രം. എം വി ആറിന്റെ കാര്യത്തില്‍ മാത്രമല്ല ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ കാര്യത്തിലും പാര്‍ട്ടി മനോഭാവം മയപ്പെടുത്തിയാല്‍ അതിശയിക്കാനില്ല.

1986 ല്‍ എം വി രാഘവന്‍ ഇടതുമുന്നണി വിട്ടതാണ്. അതിനുമുന്‍പ് കേരളത്തിലെ എണ്ണം പറഞ്ഞ നേതാക്കളില്‍ ഒരാളായിരുന്നു എം വി രാഘവന്‍. പാര്‍ട്ടിക്ക് ആരും അതീതരല്ല എന്ന കടുംപിടുത്തമാണ് എം വി രാഘവനെയും കെ ആര്‍ ഗൗരിയമ്മയെയും വലതുപാളയത്തില്‍ എത്തിച്ചത്. എന്നാല്‍ പല കാലങ്ങളിലായി പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരുന്ന കാര്യത്തില്‍ സി പി എമ്മിന് പഴയ പരാതിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സി ഐ ടി യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് പിണറായി വിജയന്‍ കണ്ണൂരിലെത്തിയത്. ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായിട്ടില്ലെന്നാണ് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എം വി രാഘവന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് താനെത്തിയതെന്നും പിണറായി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിയെഴുതാന്‍ കെല്‍പ്പുള്ള രണ്ട് രാഷ്ട്രീയ അതികായന്മാരുടെ കൂടിക്കാഴ്ച വെറും വെറുതെയാകാന്‍ തരമില്ലെന്നാണ് ദോഷൈക ദൃക്കുകളുടെ പക്ഷം.

English summary
CPM State Secretary Pinarayi Vijayan met MV Raghavan at his residence in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X