ടിപി വധം: കൂറുമാറാത്ത സാക്ഷിക്ക് വധഭീഷണി

പാര്‍ട്ടി ഗ്രാമത്തില്‍ നാളെയും ജീവിക്കേണ്ട സാക്ഷികള്‍ പേടിച്ചാണ് കൂറുമാറുന്നതെന്ന് ഇന്നലെ ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. അത് ശരിവെക്കും പോലെയാണ് ഇന്നലെ നിത്യാനന്ദയ്‌ക്കെതിരെ കൂത്തുപറമ്പിലെ വീടിന് സമീപത്താണ് ഭീഷണിയുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ടി പി ചന്ദ്രശേഖരനെ വധിച്ച ശേഷം കൊടി സുനിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളും സി പി എമ്മിന്റെ കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ട സാക്ഷിയാണ് ഇയാള്‍.
കോടതിയില്‍ തന്റെ സാക്ഷിമൊഴിയില്‍ നിത്യാനന്ദ ഉറച്ചുനിന്നിരുന്നു എന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് എത്രമാത്രം പേടിയോടൊണ് ടി പി വധക്കേസിലെ സാക്ഷികള്‍ കൂട്ടിലെത്തുന്നത് എന്ന് മനസ്സിലാകുന്നത്. ഒന്നുകില്‍ കൂറുമാറുക, അല്ലെങ്കില്‍ പാര്‍ട്ടിയുടെ എതിര്‍പ്പിന് പാത്രമാകുക എന്ന സാധ്യതകളാണ് ഇവരുടെ മുന്നിലുള്ളത്. കൊല്ലും കൊലയും പുത്തരിയല്ലാത്ത പാര്‍ട്ടിക്കാരെ പേടിച്ചാണ് സാക്ഷികള്‍ കൂറുമാറുന്നതെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.
കോടതിയിലല്ല നമുക്ക് നാട്ടില്‍ വെച്ച് കാണാം എന്നാണ് പോസ്റ്ററിലുള്ളത്. ഇത് ചുവന്ന ഗ്രാമമാണ് എന്ന് ഓര്‍ത്തോളുക. പെറ്റമ്മയെ കാണണമെങ്കില്‍ കരുതിയിരുന്നുകൊള്ളാനും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആകെ 284 പ്രതികളാണ് ടി പി വധക്കേസില്‍ ഉള്ളത്. കോടതിയില്‍ വിസ്തരിച്ച 61 ല്‍ 31 പേരും കൂറുമാറിയിരുന്നു.












Click it and Unblock the Notifications