Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജെപിയെന്ന് യെഡ്ഡി; ബിജെപിക്ക് ജയമെന്ന് വെങ്കയ്യ

yeddi-venkaiah
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവേ ജയപ്രതീക്ഷയുമായി നേതാക്കള്‍ രംഗത്തെത്തി. മികച്ച പോളിംഗ് നടക്കുന്ന കര്‍ണാടകത്തില്‍ കെ ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡിയൂരപ്പ പറഞ്ഞു. അഴമിതി ആരോപണങ്ങളെ തുടര്‍ന്ന് ബി ജെ പിയില്‍ നിന്നും പുറത്താക്കപ്പെടുകയും മുഖ്യമന്ത്രി സ്ഥാനം ന്ഷ്ടമാകുകയും ചെയ്തശേഷം യെഡിയൂരപ്പ സ്ഥാപിച്ച പാര്‍ട്ടിയാണ് കര്‍ണാടക ജനതാ പാര്‍ട്ടി.

എന്നാല്‍ യെഡിയൂരപ്പയ്ക്ക് മറുപടിയുമായി ബി ജെ പി നേതാവ് വെങ്കയ്യ രംഗത്ത് വന്നിട്ടുണ്ട്. കര്‍ണാടകയില്‍ ബി ജെ പി അധികാരം നിലനിര്‍ത്തുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ജഗദീഷ് ഷെട്ടറിന്റെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിക്കാരിപുര മണ്ഡലത്തിലാണ് ബി എസ് യെഡിയൂരപ്പ മത്സരിക്കുന്നത്. ബി ജെ പിയുടെ മഞ്ജുനാഥയാണ് ബി എസ് യെഡിയൂരപ്പയുടെ പ്രധാന എതിരാളി. യെഡിയൂരപ്പയുടെ അടുത്ത അനുയായിയും മുന്‍ മന്ത്രിയുമായ ശോഭ കരന്തലാജെ രാജാജി നഗറിലാണ് മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+