കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവധിക്കാല കൂട്ടായ്മ മുഖ്യമന്ത്രിക്കൊപ്പം

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലൊരു മാമ്പഴക്കാലം. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല കൂട്ടായ്മയായ മാമ്പഴക്കാലത്തില്‍ പങ്കെടുത്ത കുസൃതിക്കുരുന്നുകളുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമ്പരന്നു പോയി.

കവിതകള്‍ക്കും കുസൃതികള്‍ക്കുമിടയില്‍ രാഷ്ട്രീയ സമകാലിക വിഷയങ്ങളും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമൊക്കെ ചോദ്യങ്ങളായപ്പോള്‍ കുട്ടികളുടെ അറിവിനെ പ്രശംസിച്ചതോടൊപ്പം മുഖ്യമന്ത്രി കുഞ്ഞുനാവുകളിലെ വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. എംഎല്‍എ പാലോടു രവിയുടെ നേതൃത്വത്തിലാണ് കുട്ടിപ്പട്ടാളം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ക്ലിഫ് ഫൗസില്‍ എത്തിയത്.

ആദിവാസി കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ശിശുമരണം, അവരുടെ മതവിശ്വാസളും ആചാരങ്ങളും ജീവിത-ഭക്ഷണ രീതികളും തുടങ്ങി കേരളം നേരിടുന്ന കുടിവെള്ള ക്ഷാമവും അതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളുയര്‍ന്നു. അതിനെല്ലാം അതിവേഗം ബഹുദൂരം എന്ന രീതിയിലുള്ള മന്ത്രിയുടെ ഉത്തരങ്ങളും വീണു.

നടനും മുന്‍ മന്ത്രിയുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ എത്തിയപ്പോള്‍ കുട്ടികള്‍ക്കിടയില്‍ ആവേശം. കാര്‍ഷികരംഗത്ത് കുട്ടികളുടെ പങ്കാളിത്തത്തിന്റ പ്രധാന്യത്തെ കുറിച്ച് സംവദിക്കാന്‍ കൃഷിമന്ത്രിയുമെത്തി. കുട്ടികളുടെ നാവില്‍ നിന്നും ആശാനും വൈലോപ്പിള്ളിയും പുറത്തു വന്നപ്പോള്‍ മാമ്പഴം കവിത ഈണത്തില്‍ ചൊല്ലിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഭാര്യയും രംഗത്തെത്തി.

English summary
organization of students 'mambazhakkalam' met oommen chandi in clif house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X