കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമുനാതീരത്തെ അനധികൃതകെട്ടിടങ്ങള്‍ പൊളിച്ച്മാറ്റും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇനി മുതല്‍ യമുനാ നദി തടസ്സങ്ങളില്ലാതെ ഒഴുകും എന്ന് പ്രതീഷിക്കാം. ഇന്ത്യയിലെ ഒട്ടേറെ നദികളെ നശിപ്പിച്ച് കൊണ്ട് നദിയുടെ കരകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് പതിവായിട്ട് നാളുകളേറെയായി . ഷാജഹാന്റെയും മുംതാസിന്റെയും പ്രണയ സ്മരണകള്‍ പേറി ഒഴുകുന്ന യമുനാ നദിയും ഇത്തരത്തില്‍ നശിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

എന്നാല്‍ ഇനി യമുനാ നദിക്ക് ശാപമോക്ഷത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നതെന്ന് തോന്നുന്നു.നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവിന്‍ പ്രകാരം യമുനാനദിക്ക് സമീപമുള്ള പ്രദേശങ്ങള്‍ അതായത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ വെള്ളത്തിനടിയിലാകുന്ന പ്രദേശങ്ങള്‍, ഇത്തരം പ്രദേശങ്ങളില്‍ ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുകയും കെട്ടിടങ്ങള്‍ മുതലായവ പൊളിച്ച് മാറ്റുകയും ചെയ്യണം എന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

Yamuna

2013 മെയ് 20 നാണ് നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്. ദില്ലി മുതല്‍ ആഗ്ര വരെയുള്ള പ്രദേശത്തെ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് ഉത്തരവ്.

ഉത്തരവ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രാവണ്‍ കുമാര്‍ സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ആഗ്ര വികസന സമിതി ഉദ്യോഗസ്ഥരും , മഥുര -വൃന്ദാവന്‍ വികസന അതോറിറ്റി അംഗങ്ങളും, പൊലീസ് , ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍. ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കുമാണ് ഉത്തരവ് നടപ്പിലാക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം.

ഉത്തരവ് നടപ്പിലാക്കാതെ അതില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ അധികൃതര്‍ക്ക് യാതൊരു പഴുതും ഇല്ല എന്നാണ് മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകനായ രവി സിംഗിന്റെ അഭിപ്രായം.

നദിക്കരയില്‍ ഉള്ള ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച് മാറ്റുന്നതിനായി രൂപ രേഖ തയ്യാറാക്കുകയാണെന്ന് ആഗ്ര വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ അജയ് ചൗഹാന്‍ പറഞ്ഞു. നദിക്കരയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് ആവശ്യപെട്ട് മാധ്യമ പ്രവര്‍ത്തകനായ ആകാശ് ചൗഹാനാണ് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

English summary
The National Green Tribunal has authorised demolition of all structures and unauthorised buildings in the flood-plains of the Yamuna river.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X