Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജുവുമായി പറഞ്ഞ കാര്യങ്ങള്‍ മുഖ്യന്‍ ഒളിക്കുന്നു

oommen chandy
തിരുവനന്തപുരം: എല്‍ ഡി എഫിന്റെ കാലത്ത് ആരംഭിച്ച തട്ടിപ്പുകളുടെ പേരില്‍ താന്‍ എന്തിന് രാജിവെക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സരിതാ എസ് നായരെ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ താന്‍ രാജി വെക്കേണ്ട കാര്യമില്ല. പ്രതിപക്ഷം വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജി ആവശ്യപ്പെടുകയാണ് - വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട താന്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല. ദില്ലിയില്‍ വെച്ച് താന്‍ സരിത എസ് നായരെ കണ്ടിട്ടില്ല. വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ രാജിവെക്കാന്‍ പറ്റില്ല. എം ആ ഷാനവാസിന്റെ താല്‍പര്യപ്രകാരം താന്‍ ബിജു രാധാകൃഷ്ണനെ കണ്ടിരുന്നു എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍ കൂടിക്കാഴ്ചയില്‍ ബിസിനസ് കാര്യങ്ങളല്ല സംസാരിച്ചത്. കുടുംബകാര്യങ്ങളായിരുന്നു സംസാരിച്ചത്. അത് എന്തൊക്കെയാണ് എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റില്ല. കൊലക്കേസ് പ്രതിയാണെന്ന് അറിയാതെ ബിജുവിന് കൂടിക്കാഴ്ച അനുവദിച്ചത് തന്റെ വീഴ്ചയാണ് എന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ ഭാവിയിലും കാണാന്‍ വരുന്നവരോട് പ്രതിയല്ല എന്ന സര്‍ട്ടിഫിക്കറ്റുമായി വരാന്‍ പറയാനൊന്നും പറ്റില്ല.

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ അന്വേഷിക്കും. ആരോപണ വിധേയരായ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ നടപടി എടുത്തുകഴിഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ബിജുവിനെതിരെ കേസെടുക്കാന്‍ പോലും തയ്യാറായില്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+