തൂങ്ങിമരിയ്ക്കാന്‍ കഴിയാത്ത സിലിങ് ഫാന്‍

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റ അയല്‍വീട്ടിലെ കൗമാരക്കാരന് ആത്മഹത്യചെയ്തതും അവന്റെ മാതാവിന്റെ തീരാസങ്കടവുമാണ് പ്രൊഫസറെ ഇത്തരത്തിലൊരു കണ്ടെത്തലിന് പ്രേരിപ്പിച്ചത്. മരണത്തിനുള്ള ഉപകരണമായി ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ എങ്ങനെ ഒരു സീലിങ് ഫാന്‍ രൂപകല്‍പ്പന ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു പിന്നെ പ്രൊഫസറുടെ ഗവേഷണം. ഒരാഴ്ചത്തെ ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ശര്‍മ്മ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഒട്ടേറെ മെക്കാനിക്കുകളുടെയും വെല്ഡര്മാരുടെയുമെല്ലാം അടുത്ത് അദ്ദേഹം ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
മോട്ടോറിനും ഷാഫ്റ്റിനുമിടയില് ഒരു ലോഹക്കുഴലും സ്പ്രിങ്ങുകളും ചേര്‍ന്നതാണ് ഫാനിന്റെ സാങ്കേതിക വിദ്യ. ഈ സ്പ്രിങ്ങുകള്‍ സാധാരണഗതിയില്‍ മോട്ടോറിനും ബ്ലേഡുകള്‍ക്കും പുറമേ മറ്റൊരു 25 കിലോഗ്രാം കൂടി താങ്ങാന്‍ പോന്നത്രയും ബലമുള്ളതായിരിക്കും. ഈ സ്പ്രിങ്ങുകളുടെ ഭാരം താങ്ങാനുള്ള ശേഷി കുറച്ച് കൂടുതല്‍ ഭാരം വന്നാല്‍ സ്പ്രിങ്ങ് വലിഞ്ഞ് തൂങ്ങുന്നയാള്‍ പരുക്കേല്‍ക്കാതെ നിലത്തെത്തുന്ന വിധത്തിലാണ് പ്രൊഫസര്‍ ഫാന്‍ തയ്യാറാക്കിയിരിക്കുന്നത്.
സാധാരണഗതിയില്‍ ഒരാള്‍ തൂങ്ങിമരിയ്ക്കുമ്പോള്‍ ഇടുപ്പ്, നട്ടെല്ല്, കഴുത്തിന്റെ എല്ല്, പേശി, ധമനികള്‍ എന്നിവയെല്ലാം വലിഞ്ഞും ഞെരിഞ്ഞും ഒപ്പം തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടുമാണ് മരണം സംഭവിയ്ക്കുന്നത്.
എന്നാല്‍ പ്രൊഫസര്‍ നിര്‍മ്മിച്ച ഫാനില്‍ ഒരാള്‍ തൂങ്ങാന്‍ ശ്രമിച്ചാല്‍ അയാളുടെ ഭാരം താങ്ങാനാവാതെ സ്പിങ്ങുകള്‍ വലിഞ്ഞ് രൂപം മാറി തൂങ്ങുന്നയാള്‍ നിലത്തെത്തും, ഈ രീതിയില്‍ ഒരാള്‍ നിലത്ത് വീഴുകയാണെങ്കില്‍ത്തന്നെ ചെറിയ പരിക്കുകള്‍ മാത്രമേ സംഭവിയ്ക്കുകയുള്ളു.
തൂങ്ങിമരണത്തെ ചെറുക്കുന്ന ഫാന്‍ തയ്യാറാക്കിയ പ്രൊഫസര്‍ ശര്‍മ്മ ഇപ്പോള്‍ ഇതിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ്. വീടുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇത്തരം ഫാനുകള്‍ ഉപയോഗപ്രദമാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ഐഐടികളിലും മറ്റും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ തോത് ഉയരുകയാണ്. പലരും കണ്ടെത്തുന്ന മാര്‍ഗ്ഗം സീലിങ് ഫാനുകളാണ്. ഇതുകൊണ്ടുതന്നെ സീലിങ് ഫാനുകള്‍ മാറ്റി പല ഹോസ്റ്റലുകളിലും പെഡസ്റ്റല്‍ ഫാനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ പ്രശ്നം പരിഹരിക്കാനും സ്ഥലപരിമിതി ഇല്ലാതാക്കാനുമായി താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഷാഫ്റ്റും സ്പ്രിങ്ങുകളും ഫാനില്‍ സ്ഥാപിച്ചാല്‍ മതിയെന്ന് പ്രൊഫസര്‍ പറയുന്നു. ഇതിനാണെങ്കില്‍ 450 രൂപയുടെ ചെലവ് മാത്രമേ വരുന്നുമുള്ളു.
സ്വന്തം കണ്ടുപിടുത്തത്തിന് മനോഹരമായ ഡിസൈന്‍ കൂടി ചെയ്തെടുക്കാനും അതുവഴി ആത്മഹത്യാ പ്രൂഫ് ഫാനിനെ ജനകീയമാക്കാനുമാണ് ശര്‍മ്മയുടെ പദ്ധതി.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications