Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സ് വിവാദം വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം: 108 ആംബുലന്‍സ് നടത്തിപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആംബുലന്‍സുകള്‍ അനാവശ്യമായി ഓടിച്ച് പണം തട്ടുകയാണെന്നാണ് വിഎസ് ആരോപിച്ചത്. മുംബൈയിലുള്ള സികിത്സ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിനാണ് 108 ആംബുലന്‍സ് നടത്തിപ്പ് ചുമതല. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ കൃഷ്ണ, കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം എന്നിവര്‍ ചേര്‍ന്നു നടത്തുന്ന സ്ഥാപനമാണിതെന്നാണ് വിഎസ് ആരോപിക്കുന്നത്. ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നു എന്നും വിഎസ് ആരോപിച്ചു.

എന്നാല്‍ ഷാഫി മേത്തര്‍, ഇപ്പോള്‍ താന്‍ കമ്പനിയുടെ ഡയറക്ടര്‍ അല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഎസിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി മേത്തര്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നും ഷാഫി മേത്തര്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവന്തപുരം , ആലപ്പുഴ ജില്ലകളിലെ 108 ആംബുലന്‍സ് സേവനമാണ് സികിത്സയുടെ കീഴില്‍ ഉണ്ടായിരുന്നത്. പ്രതിമാസം 2000 കിലോമീറ്ററാണ് കരാര്‍ പ്രകാരം ഒരു ആംബുലന്‍സ് ഓടേണ്ടത്. അധികമായി വരുന്ന ഓട്ടത്തിന് കിലോമീറ്റിന് 53 രൂപ വേറെ നല്‍കണമെന്നാണ് കരാര്‍. ആംബുലന്‍സുകള്‍ അനാവശ്യമായി ഓടി അധിക തുക കൈക്കലാക്കുയാണെന്നാണ് വിഎസിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+