കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

71 കാരന്‍ മന്ത്രിക്ക് 18 കാരികളെ വേണം

  • By Soorya Chandran
Google Oneindia Malayalam News
Ram Babu Yadav

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ രാം ബാബു യാദവിനെതിരെ ലൈംഗിക ആരോപണം. 71 കാരനായ രാം ബാബു 18 നും 20 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വേണമെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദ രേഖയാണ് പുറത്ത് വന്നത്.

പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന മധു പാണ്ഡെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. പിന്നീട് ഒരു പ്രാദേശിക ചാനല്‍ ഇത് പുറത്ത് വിടുകയും ചെയ്തു. മധു പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്ന് കുറച്ച് നാള്‍ മുമ്പ് പുറത്താക്കിയിരുന്നു.

ഓരോ തവണയും രാം ബാബയെ സന്ദര്‍ശിക്കുമ്പോള്‍ സ്ത്രീകളെ കൂടെ കൊണ്ടു പോകണം. ചെറുപ്പക്കാരികളെ മാത്രം മതി എന്ന് പറഞ്ഞ് രാം ബാബു സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്നും മധു പാണ്ഡെ വെളിപ്പെടുത്തുന്നു. 18 നും 20 നും ഇടക്ക് പ്രായമുള്ള പെണ്‍കുട്ടികളെ മാത്രമാണ് ഇയാള്‍ ആവശ്യപ്പെടാറുണ്ടായിരുന്നതെന്നും വെളിപ്പെടുത്തില്‍ ഉണ്ട്.

രാം ബാബു യാദവിന്റെ സ്വന്തം നാടായ ഔരയ്യയിലെ ഒരു പത്ര പ്രവര്‍ത്തകനോടാണ് മധു പാണ്ഡെ വിവരങ്ങള്‍ ആദ്യം പറഞ്ഞത്. യാദവ് തന്നെ ഇരയാക്കുകയായിരുന്നെന്നും പാര്‍ട്ടി യോഗത്തിനിടെ തന്റെ മുഖത്തടിച്ചെന്നും ഇവര്‍ ആരോപിച്ചു. അദ്ദേഹത്തിനെതിരെ ചില വിഷയങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങളായി രാം ബാബ തന്നെ ചൂഷണം ചെയ്യുകയായിരുന്നെന്നും മധു പാണ്ഡെ പറഞ്ഞു.

എന്നാല്‍ തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്നാണ് രാം ബാബു യാദവ് പ്രതികരിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന പുറത്താക്കപ്പെട്ടതുകൊണ്ടാണ് മധു പാണ്ഡെ ഇത്തരത്തില്‍ തെറ്റായ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

English summary
Ram Babu Yadav, a Samajwadi Party leader and MInister Of Uttarpradesh caught on tape asking a female party worker to get him ‘chooza’ (literally meaning chicks) in the age group of 18-20.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X