കര്‍ണാടകം;തെരഞ്ഞെടുപ്പ് വാഗ്ദാനം കോണ്‍ഗ്രസിന് പാര?
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനായി കോണ്‍ഗ്രസ് നെട്ടോട്ടമോടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തങ്ങള്‍ വിജയയിച്ചാല്‍ ഒരു കോടിയിലധികം വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ 30 കിലോഗ്രാം അരി നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. 2013 ജൂലൈ 10 ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ അരി ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ് കര്‍ണാടക. അതിനാല്‍ തന്നെ നിലവില്‍ സര്‍ക്കാര്‍ പദ്ധതി വിജയിക്കണമെങ്കില്‍ കേന്ദ്ര വിഹിതത്തിന് പുറമെ അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന ഇറക്ക് മതി ചെയ്യണം. ഇതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരുന്നത്. ഏകദേശം 4200 കോടി രൂപ പദ്ധതിയ്ക്കായി ചെലവഴിക്കേണ്ടിവരും.
കേന്ദ്രത്തില്‍ നിന്നും കര്‍ണാടയ്ക്ക് ഒരു മാസം കിട്ടുന്ന അരി വിഹിതം 1, 78,000 ആണ്. ഒരു രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഇനി 1,07,000 ടണ്‍ അരിയും കൂടി വേണം. ഇതിനായി കോടികള്‍ ചെലവഴിക്കേണ്ടി വരും. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.
ഒട്ടേറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത്. ബിജെപിയെ കര്‍ണാടകയില്‍ അധികാരത്തില്‍ കൊണ്ട് വന്ന യെദ്യൂരപ്പ പാര്‍ട്ടിയുമായി പിണങ്ങി കെജെപി രൂപീകരിച്ചതും കോണഗ്രസിന് അനുകൂലമായി. എന്നാല്‍ ഭരണത്തിലേറി മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എങ്കിലും അഴിമതി ആരോപണങ്ങളിലേക്ക് കൂപ്പ് കുത്തുകയാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications