ശ്രീനഗര്‍ സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം

2013 ജൂലായ് 11 ന് രാവിലെ ഒമ്പ്ത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് നിലകളുള്ള മരം കൊണ്ട് നിര്‍മ്മിച്ച കെട്ടിടമാണ് കത്തിനശിച്ചത്. സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നാണ് ഈ കെട്ടിടവും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേയും ട്രഷറി വകുപ്പിന്റയും സാങ്കേതിക വിദ്യാഭ്യാസത്തിന്റേയും വനം വകുപ്പിന്റെയും ഒക്കെ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
തീപ്പിടിത്തം നടന്ന കെട്ടിടത്തിന്റെ അടുത്തുള്ള പ്രധാന കെട്ടിടത്തിലാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഓഫീസ്. അപകട വാര്‍ത്ത മുഖ്യമന്ത്രി ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു.
അഗ്നി ശമന സേന തീ കെടുത്തുമ്പോഴേക്കും ജീവനക്കാരും പ്രദേശവാസികളുമായി ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയിരുന്നു. തീ അടുത്തുള്ള കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും തടയുന്നത് സംബന്ധിച്ച് അഗ്നിശമന സേനയും നാട്ടുകാരും തമ്മില്‍ തര്‍ക്കവും ഉണ്ടായി.
മരം കൊണ്ടുള്ള കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചക്കും അപകടം തുടക്കം കുറിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ നിര്‍ണായക രേഖകള്‍ ഇത്തരം സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ സൂക്ഷിച്ചതിനെച്ചൊല്ലിയും തര്‍ക്കം ഉടലെടുത്തിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമാണ് ശ്രീനഗര്‍.












Click it and Unblock the Notifications