യു.പിയില്‍ മോഡിക്ക് മത്സരിക്കാം: മുലായം
ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ നരന്ദ്ര മോഡിക്ക് ഉത്തര്‍ പ്രദേശില്‍ എവിടെ വേണമെങ്കില്‍ മത്സരിക്കാമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു.
മോഡി ലഖ്‌നൗവിലെ വരാണസിയിലോ മത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് മുലായത്തിന്റെ പ്രതികരണം.
' മോഡിക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം. പക്ഷേ സമാധാനം ആഗ്രഹിക്കുന്ന ഉത്തര്‍പ്രദേശുകാര്‍ക്ക് അദ്ദേഹം അസ്വീകാര്യനായിരിക്കും'-മുലായം പറഞ്ഞു.

മോഡിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായിട്ടായിരുന്നു മുലായത്തിന്റെ പ്രതികരണം. മോഡി വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗം മാധ്യമങ്ങള്‍ നരേന്ദ്ര മോഡിക്ക് അമിത പ്രാധാന്യം നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങലിലുണ്ടായ വികസനങ്ങളെ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും മുലായം പറഞ്ഞു.
മോഡി ഉത്തര്‍പ്രദേശില്‍ മത്സരിച്ചേക്കുമോ എന്ന ആശങ്കയാണ് മുലായത്തിന്റെ പ്രതികരണത്തിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. മോഡിയുടെ വരവോടെ മുസ്ലീം വോട്ട് ബാങ്ക് വിഭജിച്ച് പോകുമോ എന്നതാണ് മുലായത്തിന്റെ ഭയം.
മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടിക്ക് ഇപ്പോള്‍ 22 എംപി മാര്‍ ആണ് ഉള്ളത്. ഇന്ത്യിലെ ഏറ്റവും അധികം പാര്‍ലമെന്റ് മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 പാര്‍ലമെന്റ് മണ്ഡലങ്ങളുണ്ട് ഇവിടെ. അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഉത്തര്‍പ്രദേശിന് നിര്‍ണായക സ്ഥാനമാണുള്ളത്.












Click it and Unblock the Notifications