യുവതിയെ പറ്റിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്തു
കൊല്‍ക്കത്ത: യുവതിയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ സ്വകാര്യ ബാങ്ക് ഏജന്‍റുമാര്‍ തട്ടിയെടുത്തു. യുവതി ക്യാന്‍സല്‍ ചെയ്ത ബ്ളാങ്ക് ചെക്കില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയെടുത്തത്. ബ്ളാങ്ക് ചെക്കിന്റെ ആവശ്യം ഇല്ലാത്തതിനാല്‍ 'ക്യാന്‍സല്‍ഡ്' എന്ന് യുവതി ചെക്കില്‍ എഴുതി നല്‍കി. എന്നാല്‍ ക്യാന്‍സല്‍ഡ് എന്ന വാക്ക് മായ്ച്ച് കളഞ്ഞശേഷം പ്രതികള്‍ ആ ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുക്കുക്കയായിരുന്നു. കുറ്റക്കാരെന്ന് പൊസീല് കണ്ടെത്തിയ അരിജിത്ത് സെന്നിനേയും സൗരവ് ഘോഷിനേയും പൊലീസ് ജൂലൈ നാലിന് അറസ്റ്റ് ചെയ്തു.

വ്യക്തിഗത ലോണ്‍ തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞാണ് സെന്‍, അനിന്ദിതയെയും ഭര്‍ത്താവ് സൗതം ഘോഷിനേയും സമീപിക്കുന്നത്. 2011 ലായിരുന്നു സംഭവം. തിരിച്ചറിയല്‍ രേഖകളുടെ ഫോട്ടോ കോപ്പി, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് മൂന്ന് ചെക്കുകള്‍ എന്നിവയാണ് ലോണ്‍ തരപ്പെടുത്തുന്നതിന് വേണ്ടി ആവശ്യപ്പെട്ടത്.
ബാങ്കില്‍ എത്തിയ യുവതിയോട് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാനും ഒരു ചെക്ക് നല്‍കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടു. അക്കൗണ്ട് തുടങ്ങുന്നതിനായി 25,600 രൂപയുടെ ചെക്ക് ബ്ളാങ്ക് ചെക്കുകളോടൊപ്പം യുവതി കൈമാറി. മറ്റ് രണ്ട് ചെക്കുകളില്‍ ക്യാന്‍സല്‍ഡ് എന്ന് എഴുതി നല്‍കാനും ആവശ്‌പ്പെട്ടു. ഇത്തരത്തില്‍ യുവതി നല്‍കിയ ബഌങ്ക് ചെക്കുകളില്‍ ക്യാന്‍സല്‍ഡ് എന്ന വാക്ക് മായ്ച്ച് കളഞ്ഞശേഷമാണ് പ്രതികള്‍ ആ ചെക്ക് ഉപയോഗിച്ച് നാല് ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത്. പ്രതികള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications