സോളാര്‍ തട്ടിപ്പിനിരയായ നൂറോളം പേരുകള്‍ പുറത്ത്

70,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുടെ പേര്‍ പട്ടികയിലുണ്ട്. എന്നാല്‍ ഇവരിലാരും തന്നെ പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. മാനഹാനിയും കേസും ഭയന്നാണ് പലരും വിവരം പുറത്ത് പറയാത്തതെന്നാണ് സൂചന. അതേ സമയം, കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചവരും അനധികൃതമായി സമ്പദിച്ചവരുമാണ് വിവരം പുറത്തു പറയാത്തതെന്നും ആരോപണമുണ്ട്.
തട്ടിപ്പിനിരയായവരില്‍ ചിലരുമായി സരിത പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണം നഷ്ടപ്പെട്ട 54 പേരുടെ പട്ടിക തന്റെ കയ്യില്‍ ഉണ്ടെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സോളര്‍ തട്ടിപ്പില്‍ നഷ്ടം പത്തു കോടി രൂപയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ തുക പത്ത് കോടിയും കടക്കുമെന്നുറപ്പായി
2007 മുതല്‍ ജില്ലയില്‍ സോളാര്‍ തട്ടിപ്പുമായി ബിജു സജീവമായിരുന്നു. കായംകുളത്ത് വാണിജ്യ പ്രദര്‍ശനം നടത്തിയും ട്രസ്റ്റ് രൂപീകരണം നടത്തിയുമാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. പിന്നീട് ചെങ്ങന്നൂരിലും അമ്പലപ്പുഴയിലും സോളാര്‍ പദ്ധതിയുമായി വന്ന ബിജു സരിതയുമായി ചേര്‍ന്നതോടെ തട്ടിപ്പ്് വ്യാപകമാക്കുകയായിരുന്നു












Click it and Unblock the Notifications