Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ നഗ്നരാക്കി നടത്തി; അന്വേഷണത്തിന് ഉത്തരവ്

Pakistan
ലാഹോര്‍: പാകിസ്ഥാനില്‍ ഭൂവുടമ മൂന്ന് കൃസ്ത്യന്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് ലാഹോര്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലായിരുന്നു സംഭവം.

ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കാസുറിലെ പട്ടോകിയിലായിരുന്നു സംഭവം. പാകിസ്ഥാന്‍ മുസ്ലിം ലീഗുമായി ബന്ധമുള്ള മുഹമ്മദ് മുനീര്‍ എന്ന ഭൂവുടമയുടെ ആല്‍ക്കാരാണ് മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഇവരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗ്നരായി നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ.

ജൂണ്‍ ആദ്യവാരത്തിലായിരുന്നു സംഭവം. ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷനാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്. ആണുങ്ങളാരും വീട്ടിലില്ലാതിരുന്ന സമയത്താണ് മുനീറും കൂട്ടരും ഇവരുടെ അടുത്തെത്തി അക്രമം നടത്തിയത്. സ്ത്രീകളെ മര്‍ദ്ദിച്ച ശേഷം നഗ്നരാക്കി തെരുവില്‍ നടത്തുകയായിരുന്നു.

ഇവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. പ്രായം ചെന്നവരടക്കം നാട്ടുകാര്‍ തലക്കെട്ടഴിച്ച് അക്രമികളുടെ കാല് പിടിച്ച് കെഞ്ചിപ്പറഞ്ഞാണ് ഇവരെ രക്ഷിച്ചത്. രണ്ടാഴ്ചയ്ക്കകം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കാസുര്‍ ജില്ലാ, സെഷന്‍സ് ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+