ട്രെയിനുകളില്‍ ടിക്കറ്റില്ല; തിരുവോണം വലയുമോ?

കേരളത്തിലേക്കുള്ള ഒട്ടുമിക്ക ട്രെയിനുകളുടെയും നില ഇപ്രകാരം തന്നെ. കേരളത്തിലേക്ക് ആകെയുള്ള ഒമ്പത് വണ്ടികളില്‍ എല്ലാ വണ്ടികളിലും 12,13 തിയ്യതികളില്‍ ടിക്കറ്റുകള്‍ തീര്‍ന്നു. ബാക്കിയുള്ളത് 14ന് രാവിലെ പുറപ്പെടുന്ന വണ്ടിയില്‍ മാത്രമാണ്.
തെക്കന്‍ കേരളത്തിലേക്കുള്ള കന്യാകുമാരി ഐലന്റ് എക്‌സ്പ്രസില്‍ 12,13,14 തിയ്യതികളിലെ റിസര്‍വേഷന്‍ നിമിഷങ്ങള്‍ക്കകം വെയ്റ്റിംങ് ലീസ്റ്റിലേക്ക് ആയിട്ടുണ്ട്. 13ന് ബുക്കിങ് അവസാനിപ്പിക്കുകയും ചെയ്തു.
കൊച്ചുവേളി എക്‌സ്പ്രസിന്റേയും എറണാകുളം എക്‌സ്പ്രസിന്റേയും കണ്ണൂര്‍ എക്‌സ്പ്രസിന്റേയും സ്ഥിതി ഇതു തന്നെ. അവധി ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് ഇനി ഒരാശ്വാസം. കഴിഞ്ഞ തവണ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളാണ് മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി ഇറക്കിയത്.












Click it and Unblock the Notifications