Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത നായര്‍ പാണക്കാട് തങ്ങളെയും പറ്റിച്ചെന്ന്

saritha s nair
മലപ്പുറം: സോളാര്‍ തട്ടിപ്പുകേസിലെ വിവാദനായിക സരിത എസ് നായര്‍ പറ്റിച്ചവരില്‍ പാണക്കാട് തങ്ങളുടെ കുടുംബവും എന്ന് റിപ്പോര്‍ട്ട്. പാണക്കാട് ശിഹാബ് തങ്ങളുടെ മകനായ ബഷീര്‍ അലി തങ്ങളില്‍ നിന്നും സരിത എസ് നായര്‍ അരലക്ഷം രൂപയാണ് കൈക്കലാക്കിയത്.

സോളാര്‍ കമ്പനിയുടെ മലപ്പുറം ഏജന്റായ ഗഫൂറാണ് ഈ വിവരം പുറത്തറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സോളാര്‍ സമ്പനി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കിട്ടുമെന്ന് സരിത വാഗ്ദാനം ചെയ്തതായി ഗഫൂര്‍ പറഞ്ഞതായി ഇന്ത്യാവിഷനാണ് റിപ്പോര്‍ട്ട് ചെയ്തത്.

തന്നെയും സരിത പറ്റിച്ചതായി ഗഫൂര്‍ പറയുന്നു. മൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ക്ക് സോളാര്‍ ഇടപാടില്‍ നഷ്ടമായത്. പെരിന്തല്‍മണ്ണയില്‍ ഒരു ഡോക്ടറില്‍ നിന്നും ഇവര്‍ ഒന്നര ലക്ഷം രൂപ പറ്റിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലക്ഷ്മി നായര്‍ എന്ന പേരിലാണത്രെ സോളാര്‍ സരിത ഇവരുമായി ബന്ധപ്പെട്ടിരുന്നത്.

പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞിട്ടും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞിട്ടും ഇവര്‍ പണം തിരിച്ചുതരാന്‍ തയ്യാറായില്ല എന്നും ഗഫൂര്‍ ആരോപിക്കുന്നു. സരിതയ്‌ക്കെതിരെ ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലത്രെ.

കേരളത്തിലെ രാഷ്ട്രീയ ഉന്നതരുമായ സരിത എസ് നായര്‍ക്കുള്ള ബന്ധം സോളാര്‍ കേസ് അന്വേഷണത്തിനിടെ വിവാദമായിരുന്നു. പല രാഷ്ട്രീയ നേതാക്കളുമായും ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സരിത എസ് നായര്‍ മുതിര്‍ന്ന നേതാക്കളുടെ കൂടെ വിദേശയാത്രകള്‍ പോയിരുന്നതായും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+