Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളന്‍തന്നെ മോഷണം പൊലീസിനെയറിയിച്ച് പിടിയിലായി

അഹമ്മദാബാദ്: മുപ്പത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. മുംബൈ സ്വദേശിയായ റോഷന്‍ ഗാന്ധിയെയും സുഹൃത്ത് ഹര്‍ഷിദ് ഗാന്ധിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഒരു ജൂവലറി ജീവനക്കാരനായ റോഷന്‍ അഹമ്മദാബാദില്‍ ഒരു ആഭരണ എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിനായി പോയിരുന്നു.

Ahmedabad

എക്‌സിബിഷന് ശേഷം ഇയാള്‍ ബന്ധു വീട്ടിലേക്ക് പോയി. ബന്ധുവീട്ടില്‍ നിന്നും മടങ്ങും വഴിയാണ് തന്റെ ബാഗും വിലപിടിപ്പുള്ള വസ്തുക്കളും ആരോ തട്ടിയെടുത്തതായി പറഞ്ഞ് ഇയാള്‍ ഘട്ടോല്‍ദിയ പൊലീസിനെ സമീപിച്ചു. എന്നാല്‍ ഇയാളുടെ പരാതിയില്‍ അവ്യക്തത പൊലീസിന് അനുഭവപ്പെട്ടിരുന്നു.മോഷണം നടന്നുവെന്ന് പൊലീസിനോട് റോഷന്‍ പറഞ്ഞ കഥ അത്രയും വിശ്വസനീയം അല്ലായിരുന്നു. അതിനാല്‍ തന്നെ പൊലീസ് ഇയാളെ അവിശ്വസിച്ചു. റോഷന്റെ പരാതി ലഭിച്ചതിന് ശേഷമാണ് അഹമ്മദാബാദുകാരിയായ ഒരു ജൂവലറി ഉടമ പൊലീസിനെ സന്ദര്‍ശിച്ചത്. എക്‌സിബിഷനില്‍ നിന്നും അവരുടെ മുപ്പത് ലക്ഷം രൂപ വില വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്ന് പോലീസിനോട് പറഞ്ഞു.

റോഷനെ സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് അയാളെ വീണ്ടും ചോദ്യം ചെയ്തു. അപ്പോഴാണ് താനും സുഹൃത്ത് ഹര്‍ഷിതും ചേര്‍ന്ന് നടത്തിയ മോഷണശ്രമമാണ് ഇതെന്ന് പൊലീസിനോട് പറഞ്ഞു. ഹര്‍ഷിതിനെ കലുപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് കണ്ടെത്തി. 24 ലക്ഷം രൂപയുടെ മോഷണ മുതല്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. വിവാഹവും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് റോഷനെ മോഷണത്തിന് പ്രേരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ദിലീപ് എന്ന സുഹൃത്ത് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+