ഹൈദരാബാദ് തെലുങ്കാനയുടെ തലസ്ഥാനമായേക്കും
ദില്ലി: തെലുങ്കാന സംസ്ഥാനം നിലവില്‍ വരികയാണെങ്കില്‍ ഹൈദരാബാദായിരിക്കും തലസ്ഥാനമെന്ന് ഏറെക്കുറെ ഉറപ്പായി.അഞ്ചുവര്‍ഷത്തോളം ഹൈദരാബാദ് ആന്ധ്രയുടെയും തെലുങ്കാനയുടെയും സംയുക്ത തലസ്ഥാനമായി പ്രവര്‍ത്തിക്കും. പിന്നീട് ആന്ധ്രയുടെ ഭരണസിരാകേന്ദ്രത്തില്‍ മാറ്റമുണ്ടാകും.
സീമാന്ധ്ര മേഖലയിലായിരിക്കും പുതിയ ആന്ധ്ര തലസ്ഥാനമെന്നാണ് പ്രാഥമിക സൂചനകള്‍. വിജയവാഡയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. വിസാഗ്, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലുള്ള ഏതെങ്കിലും സ്ഥലം കണ്ടെത്തി വികസിപ്പിച്ചെടുക്കാനാണ് പദ്ധതി. അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറമുഖവും റോഡ്/റെയില്‍ സൗകര്യങ്ങളുമാണ് വിജയവാഡയെ ലിസ്റ്റില്‍ ഒന്നാമതെത്തിക്കുന്നത്.
തെലുങ്കാന സംസ്ഥാന രൂപീകരണ കാര്യത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി അന്തിമ തീരുമാനമെടുത്തുവെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കും.
പുതിയ സംസ്ഥാനം വരുന്നതോടെ കോണ്‍ഗ്രസിന് നഷ്ടമാണുണ്ടാവുകയെന്ന് ചിന്തിക്കുന്നവരും കൂടുതലാണ്. തെലുങ്കാന രാഷ്ട്രസമിതിയും വൈഎസ്ആര്‍ കോണ്‍ഗ്രസും രണ്ടു സംസ്ഥാനങ്ങളിലും നിര്‍ണായ ശക്തിയായി മാറുമെന്ന് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം പ്രഖ്യാപിച്ച് അനുകൂല ജനവികാരം സൃഷ്ടിയ്ക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.












Click it and Unblock the Notifications