കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിരഞ്ഞെടുപ്പിന് ഏത്‌നിമിഷവും എല്‍ഡിഎഫ് തയ്യാര്‍'

  • By Aswathi
Google Oneindia Malayalam News

Pinarayi
കണ്ണൂര്‍: തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഏതു നിമിഷവും ഇടതുമുന്നണി തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നുമുള്ള ആവശ്യവുമായി എല്‍ഡിഎഫ് കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുമുന്നണി സജ്ജമല്ലെന്നും അതിനാലാണ് സമരം നടത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടുന്നതെന്നും യുഡിഎഫിന്റെ ചില ജിഹ്വകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഇന്ന് തീരുമാനിച്ചാല്‍ ഇന്ന് തന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പിണറായി പറഞ്ഞു. ഒരു ശാപമാണെന്ന മട്ടിലാണ് ജനം ഈ സര്‍ക്കാറിനെ കാണുന്നത്. ജീര്‍ണതയാണ് സര്‍ക്കാറിന്റെ കൂടപ്പിറപ്പെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. ഇതുവരെ പുറത്തു വന്ന സത്യങ്ങളുടെ വെളിച്ചത്തില്‍ മുഖ്യമന്ത്രിയുടെ രാജി മാത്രമെ ആവശ്യപ്പെട്ടിട്ടുള്ളൂ. സര്‍ക്കാറിന്റെ രാജി ഇപ്പോള്‍ ആവശ്യമില്ല. അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ പരമാര്‍ശവും വന്നുകഴിഞ്ഞ സാഹചര്യത്തില്‍ ഇപ്പോള്‍ രാജിവെച്ചിറങ്ങുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നീട് നാണം കെട്ട് ഇറങ്ങിപോകേണ്ടി വരും. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടും. സ്വന്തം കസേരയുറപ്പിക്കാന്‍ ഘടകകക്ഷികളിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുമുള്ള അതൃപ്തി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത്പ്രകാരം കെഎം മാണിയുടെ മകന് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കാനും ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ ഉപമുഖ്യമന്ത്രിസ്ഥാനമോ നല്‍കാന്‍ തടസ്സമില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്കുള്ളതെന്നും പിണറായി പറഞ്ഞു.

English summary
CPM state secretary Pinarayi Vijayan said, LDF is ready for election anytime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X